എറണാകുളം: (www.kasargodvartha.com 06.11.2021) കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്ത് മോടോര്‍ വാഹന വകുപ്പ്. പിഴയടച്ച് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കാന്‍ എറണാകുളം ആര്‍ടിഒ പി എം ശബീര്‍ ഉത്തരവിട്ടു. ഫാന്‍സി നമ്പര്‍ പ്ലേറ്റ് വാഹനത്തിന് ഘടിപ്പിച്ചത് വഴി നടന്‍ ജോജു നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനും കളമശേരി സ്വദേശിയുമായ മനാഫ് പുതുവായിലാണ് പരാതി നല്‍കിയത്.
വൈറ്റിലയില്‍ ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജുരംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടന്‍ ജോജുവിന്റെ ആഡംബര കാറായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. കേടുപാട് സംഭവിച്ച കാര്‍ കുണ്ടന്നൂരിലെ ഷോറൂമില്‍ അറ്റകുറ്റപണിക്ക് നല്‍കിയിരിക്കുകയാണ്. അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ എ ചന്തുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഷോറൂമിലെത്തി കാര്‍ പരിശോധിച്ച് റിപോര്‍ട് നല്‍കിയിരുന്നു.
നടന്‍ ജോജുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ ഹരിയാന രെജിസ്‌ട്രേഷനുള്ളതാണെന്നും കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി എറണാകുളം ആര്‍ടിഒക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതി തുടര്‍നടപടി സ്വീകരിക്കാന്‍ ചാലക്കുടി ആര്‍ടിഒയ്ക്ക് കൈമാറി.
Keywords: Ernakulam, News, Kerala, Top-Headlines, Case, Car, Complaint, Fancy number plate for the car; Department of Motor Vehicles registered case against Joju George