മസ്ഖത്: (www.kasargodvartha.com 07.11.2021) ഒമാനില്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മസ്ഖതിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് കൊടുന്തിരപ്പള്ളി പോടൂര്‍ സ്വദേശി പ്രാര്‍ത്ഥന വീട്ടിലെ കെ ഗോപിനാഥന്‍ (63)ആണ് മരിച്ചത്.
ബര്‍കയിലെ അല്‍ഹറം പെട്രോള്‍ പമ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.20 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. 28 വര്‍ഷത്തോളമായി പ്രവാസിയാണ്.
ഗള്‍ഫ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: കമലമ്മ, ഭാര്യ: ഹേമാവതി, മക്കള്‍: ഗ്രീഷ്മ, ഗോകുല്‍ ഗോപിനാഥ്.
Keywords: News, Gulf, World, Top-Headlines, Death, Accident, Expat, Malayali, Oman, Road accident, Expat Malayali died in Oman road accident