കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2021) പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതിയും കാമുകനും അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രസീത (32), നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിജീഷ് എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസീതയെ കാണാതായത്. ബാങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പ്രസീത പിന്നീട് തിരിച്ചെത്തിയില്ല. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചു.
എന്നാൽ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ യുവതിക്കായി പൊലീസ് ലുകൗട് നോടീസ് ഇറക്കിയിരുന്നു. പിന്നീട് ഇവരെ കോഴിക്കോട് വടകരയിൽ കണ്ടെത്തുകയായിരുന്നു. പ്രീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെൺകുട്ടികളും വിജേഷിന് നാലര വയസുള്ള പെൺകുട്ടിയുമുണ്ട്.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Arrest, Police, Police-station, Court, Remand, Kozhikode, Elope; couple arrested.
< !- START disable copy paste -->