ഉച്ചക്ക് കറന്തക്കാട് ജംക്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി കോർട് റോഡ്, ട്രാഫിക് അയലൻഡ് വഴി എം ജി റോഡിലൂടെ പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു.
തുടർന്ന് നടന്ന സമാപന സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്‌മദ് ശരീഫ് മുഖ്യാഥിതിയായിരുന്നു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ ജില്ലാ ചെയർമാൻ കെ ജെ സജി വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക, മത, സന്നദ്ധ, തൊഴിലാളി തൊഴിലാളി സംഘടന നേതാക്കൾ സംബന്ധിച്ചു. നാസർ ചെർക്കളം സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Protest, Karandakkad, Top-Headlines, Rajmohan Unnithan, District Rally held for AIIMS in Kasaragod.