Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വിചിത്ര കാരണങ്ങൾ; അറസ്റ്റിലായത് അയൽക്കാരനായ സുഹൃത്ത്; 'ഭയം ഒരാളെ കൊലയാളിയാക്കി'

Death of young man; accused arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com 03.11.2021) തിരുവനന്തപുരം പാങ്ങോട് സ്വദേശി ബി സജിതിന്റെ (28) കൊലപാതകത്തിലേക്ക് നയിച്ചത് വിചിത്ര കാരണങ്ങൾ. അറസ്റ്റിലായ പ്രതി നസീർ (38) പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. തിങ്കളാഴ്ച രാവിലെയാണ് തളങ്കര നുസ്രത് നഗറിലെ ആളൊഴിഞ്ഞ പറമ്പിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ സജിതിന്റെ മൃതദേഹം കാണപ്പെട്ടത്.

  
Kasaragod, Kerala, News, Thalangara, Top-Headlines, Murder, Murder- Case, Arrest, Police, Case, Dead body, Thiruvananthapuram, Theft, Investigation, Youth, Death of young man; accused arrested.പിടിയിലായ നസീറും തിരുവനന്തപുരം സ്വദേശിയാണ്. വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും കാസർകോട്ടെത്തുന്നത്. ടൈൽസ് തൊഴിൽ അടക്കം പല ജോലികളും ചെയ്തുവരികയായിരുന്നു സജിത്. നിർമാണ തൊഴിലാളിയായിരുന്നു നസീർ. തളങ്കരയിൽ സജിത് താമസിച്ചിരുന്ന ഒറ്റമുറി വീടിന്റെ സമീപത്തുതന്നെയാണ് നസീറും താമസിച്ചിരുന്നത്.

മാസങ്ങൾക്ക് മുമ്പ് തമിഴ് നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. പിന്നീട് പണവും നഷ്ടപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നിൽ സജിത് ആണെന്ന് ആരോപണമുണ്ടായിരുന്നു. നസീർ മോഷണ കാര്യം പൊലീസിൽ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് വിവരം. തുടർന്ന് നടന്ന അന്വേഷണത്തിൽ സജിത് അല്ല മോഷണങ്ങൾക്ക് പിന്നിലെന്ന് തെളിഞ്ഞിരുന്നുവെന്നാണ് പറയുന്നത്.

എന്നാൽ ഈ സംഭവങ്ങളുടെ പേരിൽ സജിതും നസീറും തമ്മിൽ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം. സജിത് തന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് നസീർ ഭയപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കൃത്യം നടക്കുന്നതിനു മുൻപ് സജിതിന്റെ മുറിയിൽ നാലുപേരടങ്ങുന്ന സംഘം മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവർക്ക് സംഭവുമായി ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. നസീറും സജിതും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാവുകയും കത്തികൊണ്ട് കുത്തുകയും ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവിടെനിന്ന് ഓടിയ നസീറിന്റെ പിറകെ സജിത് ഓടുകയും വഴിയിൽ മുറിവിൽ നിന്നുണ്ടായ രക്തം വാർന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തുന്നത്.

വയറിന്റെ വലതുഭാഗത്ത് ഏഴ്‌ സെന്റിമീറ്റർ ആഴത്തിലുള്ള മുറിവേറ്റാണ് സജിത് മരിച്ചതെന്ന് പോസ്റ്റ് മോർടെം റിപോർടും വ്യക്തമാക്കുന്നു. കുത്തേറ്റ് യുവാവ് ഓടിയിരുന്നതായും മണിക്കൂറുകൾക്ക് ശേഷമാണ് മരണം സംഭവിക്കുന്നതെന്നും റിപോർടിലുണ്ട്.

സംഭവ ശേഷം സ്ഥലത്ത് നിന്ന് കാണാതായ നസീറിനെ മംഗ്ളൂറിൽ നിന്ന് വരുന്നതിനിടയിൽ കുമ്പളയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ കുടുംബാംഗങ്ങളുമായി ബന്ധമൊന്നും പുലർത്താറില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്ത് കൊണ്ടുവരും. കത്തിയുൾപെടെയുള്ള തെളിവുകൾ കണ്ടത്തേണ്ടതുണ്ട് പൊലീസിന്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വാങ്ങും. പോസ്റ്റ് മോർടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ സജിതിന്റെ മൃതദേഹം പരിയാരം തെക്കേക്കര പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.


Keywords: Kasaragod, Kerala, News, Thalangara, Top-Headlines, Murder, Murder- Case, Arrest, Police, Case, Dead body, Thiruvananthapuram, Theft, Investigation, Youth, Death of young man; accused arrested.
< !- START disable copy paste -->

Post a Comment