സംഭവ ശേഷം സ്ഥലത്ത് നിന്ന് കാണാതായ ഇയാളെ ചൊവ്വാഴ്ച മംഗ്ളൂറിൽ നിന്ന് വരുന്നതിനിടയിൽ കുമ്പളയിൽ വെച്ചാണ് പിടികൂടിയത്. ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ അജിത്കുമാർ, എസ് ഐ മാരായ വിഷ്ണുപ്രസാദ്, വേണു, രഞ്ജിത്, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സിജിത്, രാജേഷ്, ഗോകുൽ, വിജയൻ, സി പി ഓ മാരായ അബ്ദുൽ ശുകൂർ, വിജയൻ കെ, മോഹനൻ എന്നിവരാണ് പിടികൂടിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രതിയെ ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നിർമാണ തൊഴിലാളിയായ നസീർ കുടുംബാംഗങ്ങളുമായി ബന്ധമൊന്നും പുലർത്താറില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ബാങ്കോട് താമസത്തിനെത്തിയത്. കുറെ വർഷങ്ങളായി കാസർകോട്ട് വിവിധയിടങ്ങളിൽ താമസിച്ചുവരികയായിരുന്നു.
Keywords: News, Kerala, Kasaragod, Thalangara, Accuse, Accused, Dead, Arrest, Youth, Man, Top-Headlines, Police, Mangalore, Natives, Death of young man; accused arrested.
< !- START disable copy paste -->