city-gold-ad-for-blogger

എട്ടു വയസുകാരിയുടെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ 4 യുവാക്കൾ അറസ്റ്റിൽ; ബലാത്സംഗം ചെയ്ത് കൊന്ന് തള്ളിയതെന്ന് പൊലീസ്

മംഗ്ളുറു: (www.kasargodvartha.com 25.11.2021) വാമഞ്ചൂർ ഉലൈബെട്ടു പറാറിയിൽ രാജ് ഓട് ഫാക്ടറി പരിസരത്ത് ഓടയിൽ എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് പെന്ന ജില്ലക്കാരായ ജയ് സിങ് (21), മുകേഷ് സിങ് (20), മുനീഷ് സിങ് (20), ഝാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് ടിർകി (33) എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  
എട്ടു വയസുകാരിയുടെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ 4 യുവാക്കൾ അറസ്റ്റിൽ; ബലാത്സംഗം ചെയ്ത് കൊന്ന് തള്ളിയതെന്ന് പൊലീസ്



മധ്യപ്രദേശ് സ്വദേശികൾ പറാറി ഓട് കമ്പനിയിൽ തൊഴിലാളികളാണ്. ഝാർഖണ്ഡുകാരൻ പുത്തൂരിൽ കൂലിത്തൊഴിൽ ചെയ്യുന്നു. ഈമാസം 21ന് ഓട് കമ്പനിക്ക് പുറത്തു കളിക്കുകയായിരുന്ന കുട്ടിയെ നാലു പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കമീഷനർ പറഞ്ഞു. ഇതേത്തുടർന്ന് കുട്ടി മരിച്ചു.

ഓട് കമ്പനിയിൽ തൊഴിലാളികളായ ദമ്പതികളുടെ മകൾ സംഭവദിവസം ഉച്ച ഭക്ഷണം കഴിച്ച് കളിക്കാൻ പോയതായിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിൽ വൈകുന്നേരം ആറോടെ ഫാക്ടറി പരിസരത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പലതവണ കുട്ടിയെ മിഠായി കാണിച്ച് പ്രതികൾ അവരുടെ മുറിയിലേക്ക് വിളിച്ചെങ്കിലും വഴങ്ങിയിരുന്നില്ലെന്നും ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും കമീഷനർ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ ഡെപ്യൂടി പൊലീസ് കമീഷനർമാരായ ഹരിറാം ശങ്കർ, ദിനേശ് കുമാർ, അസി.കമീഷനർ രഞ്ജിത് ഭണ്ഡാരു, രവിശ് നായക് എന്നിവർ പങ്കെടുത്തു.


Keywords:  Mangalore, Karnataka, News, Arrest, Police, Youth, Molestation, Murder, Press Meet, Top-Headlines, Dead Body, Accused, Death of 8 year old girl; 4 arrested.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia