അജ്ഞാതവാഹനം വൈദ്യുതി തൂൺ ഇടിച്ചു തകർത്ത് നിർത്താതെ പോയെന്ന പരാതിയിൽ കേസെടുത്തു; ‘വകുപ്പിന് 15,062 രൂപയുടെയുടെ നഷ്ടം സംഭവിച്ചു'ഉദുമ: (www.kasargodvartha.com 25.11.2021) അജ്ഞാതവാഹനം വൈദ്യുതി തൂൺ ഇടിച്ചു തകർത്ത് നിർത്താതെ പോയെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  
Kasaragod, Kerala, News, Uduma, Vehicle, Electric post, Police, case, Complaint, Road, Investigation, Top-Headlines, Complaint that vehicle hit the electric post and caused damage.കെ എസ് ഇ ബി ഉദുമ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ ഷാലിമോൻ എം ജി, മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസിന് നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഉദുമ എരോൾ പാലസിന്റെ മുൻവശത്തെ റോഡരികിലെ വൈദ്യുതി തൂണിലേക്കാണ് നവംബർ 19 ന് വൈകിട്ട് ആറിനും ഏഴ് മണിക്കും ഇടയിൽ അജ്ഞാത വാഹനം അലക്ഷ്യമായി ഓടിച്ചു കയറ്റി നാശനഷ്ടം വരുത്തിയതെന്നാണ് പരാതി.

ഒരു വൈദ്യുതി തൂൺ, അതിലെ ക്രോസ് ആം എന്നിവ ഒടിയുകയും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസം നേരിടുകയും ചെയ്തത് വഴി 15,062 രൂപയുടെയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.


Keywords: Kasaragod, Kerala, News, Uduma, Vehicle, Electric post, Police, case, Complaint, Road, Investigation, Top-Headlines, Complaint that vehicle hit the electric post and caused damage.


< !- START disable copy paste -->

Post a Comment

Previous Post Next Post