ഉപ്പള: (www.kasargodvartha.com 29.11.2021) ഗൃഹനാഥനെ ആക്രമിച്ചതായി പരാതി. കേരള മുസ്‌ലിം ജമാഅത് പൈവളിഗെ സർകിൾ ജനറൽ സെക്രടറിയും സജീവ സുന്നീ പ്രവർത്തകനുമായ ബായാർ എം എ അബ്ദുല്ല കുഞ്ഞിയെ സംഘടനാ വിരോധം മൂലം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.
ഞായറാഴ്ച വൈകിട്ട് 5.45 ന് ബായാർ മുളിഗെദ്ദെയിലെ ഹെദ്ദാരി സ്കൂളിന് സമീപം ബൈക് തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നുവെന്ന് അബ്ദുല്ല കുഞ്ഞി പറഞ്ഞു.
തലയ്ക്കും മുഖത്തേക്കും അടിയേറ്റ് പരിക്കേറ്റ ഇദ്ദേഹത്തെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords : Kerala, Kasaragod, News, Top-Headlines, Man, Complaint, Attack, Sunni, Secretary, School, Kumbala, Complaint that man assaulted.
< !- START disable copy paste -->