Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ക്ഷേത്രപറമ്പിൽ ഇറക്കിയ കൃഷി വ്യാപകമായി നശിപ്പിക്കപ്പെട്ടതായി പരാതി

Complaint that agriculture extensively destroyed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചന്തേര: (www.kasargodvartha.com 02.11.2021) പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ക്ഷേത്രപറമ്പിൽ ഇറക്കിയ കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധം ശക്തം. ചന്തേര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം കമിറ്റിയും നവീകരണ കമിറ്റിയും വനിതാ കമിറ്റിയും വാല്യക്കാരുടെ പ്രാദേശിക കൂട്ടായ്മകളും ചേർന്ന് ക്ഷേത്രപ്പറമ്പിൽ നടത്തിയ നെൽ, വാഴ, കപ്പ, പച്ചക്കറി കൃഷികളാണ് സാമൂഹ്യ വിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്.

Chandera, Kasaragod, Kerala, News, Top-Headlines, Farmer, Temple, Committee, Complaint, Agriculture, Kaliyattam, Vegitable, CPM, Congress, Complaint that agriculture extensively destroyed.

ക്ഷേത്രപ്പറമ്പിൽ പെരുങ്കളിയാട്ടത്തിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പാണ് നെല്ലും ഫലവൃക്ഷങ്ങളും വെച്ച് പിടിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിൽ നിന്നും 200 ഓളം വാഴകളും കപ്പ, പച്ചക്കറികൾ എന്നിവ എത്തിച്ച് നടീൽ ഉദ്ഘാടനവും നിരവഹിച്ചിരുന്നു. ഇത് പൂർണമായും ഉരുളിൻ്റെ മറവിൽ നശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച കൃഷിയിടം സി പി എം, കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. സംഭവത്തിൽ നേതാക്കൾ അപലപിച്ചു.



Keywords: Chandera, Kasaragod, Kerala, News, Top-Headlines, Farmer, Temple, Committee, Complaint, Agriculture, Kaliyattam, Vegetable, CPM, Congress, Complaint that agriculture extensively destroyed.


< !- START disable copy paste -->

Post a Comment