Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ ആധാരമുണ്ടാക്കി 1.34 ഏകെർ ഭൂമി തട്ടിയെടുത്തതായി പരാതി; പഴയ കാല ആധാരമെഴുത്തുകാരൻ അറസ്റ്റിൽ; ഒളിവിൽ പോയ മുഖ്യപ്രതിയെ തിരയുന്നു

Complaint that 1.34 acres of land expropriated on false record#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 20.11.2021) വ്യാജ ആധാരമുണ്ടാക്കി 1.34 ഏകെർ ഭൂമി തട്ടിയെടുത്തതായി പരാതി. കേസിൽ പഴയ കാല ആധാരമെഴുത്തുകാരൻ അറസ്റ്റിലായി. അതേസമയം ഒളിവിൽ പോയ മുഖ്യപ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിശ്വനാഥ കാമത്തിനെ (55) യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

  
Kasaragod, Kerala, News, Badiyadukka, Top-Headlines,  Complaint, Arrest, Investigation, Police, Vidya Nagar, Kudlu, Accuse, Office, Karnataka, Complaint that 1.34 acres of land expropriated on false record.





മുഖ്യപ്രതി വിദ്യാനഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വൈ എ മുഹമ്മദ് കുഞ്ഞി (39) ഒളിവിലാണെന്ന് പൊലീസ് വെളിപ്പെടുത്തി. സ്ഥലം സ്വന്തം പേരിലാക്കാൻ ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ബദിയടുക്ക മുഗു കറുവം കുഡ്ലു ഹൗസിൽ വാണി എൻ ഭട് ബദിയടുക്ക പൊലീസിൽ നൽകിയ പരാതിയിലാണ് ആധാരമെഴുത്തുകാരനെ അറസ്റ്റ് ചെയ്തത്.

വാണി എൻ ഭടിന്റെ വീട്ടിൽ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981 ൽ പട്ടയപ്രകാരം ലഭിച്ച 1.34 ഏകെർ ഭൂമി 2019 ൽ പ്രതികൾ ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. ചോമാറുവിന്റെ മരണശേഷം ഇവരുടെ മക്കൾ 1986 ൽ വാണി എൻ ഭടിന്റെ ഭർതൃസഹോദരൻ കൃഷ്ണഭടിന് സ്ഥലം വൽപന നടത്തിയിരുന്നു. 1994 ൽ ഈ സ്ഥലം കൃഷ്ണഭടിൽ നിന്ന് വാണി എൻ ഭടിനും വിൽപന ടത്തിയിരുന്നു.

എന്നാൽ ചോമാറുവിനുപകരം ചോമു എന്ന സ്ത്രീയെ മുൻനിർത്തി, ചോമാറു എന്ന ചോമു എന്ന് ആധാരത്തിൽ രേഖപ്പെടുത്തി മുഹമ്മദ് കുഞ്ഞിയുടെ പേരിൽ വ്യാജ ആധാരം ഉണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തതെന്നാണ് ആക്ഷേപം. സ്ഥലത്തിന്റെ കൈവശ സെർടിഫികെറ്റോ നികുതി രസീതോ വിൽക്കുന്ന ആളിന്റെ തിരിച്ചറിയൽ രേഖകളോ പരിശോധിക്കാതെ മുഹമ്മദ്കുഞ്ഞിയുടെ പേരിൽ വ്യാജ ആധാരം തയ്യാറാക്കിയെന്നതിനാണ് അഭിഭാഷകൻ കൂടിയായ വിശ്വനാഥ കാമത്തിനെ അറസ്റ്റ് ചെയ്തത്.

സ്ഥലം ബദിയടുക്ക സബ് റെജിസ്ട്രാർ ഓഫീസ് പരിധിയിലാണെങ്കിലും വ്യാജ ആധാരം റെജിസ്റ്റർ ചെയ്തത് കാസർകോട് സബ് റെജിസ്ട്രാർ ഓഫീസിലാണെന്ന് പൊലീസ് പറഞ്ഞു. വാണിയുടെ സ്ഥലത്ത് മുഹമ്മദ് കുഞ്ഞി നിർമാണ പ്രവർത്തനം തുടങ്ങിയപ്പോഴാണ് ഇവർ തട്ടിപ്പ് നടന്നതായി മനസിലാക്കിയത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി എത്തിയതിനെ തുടർന്ന് ബദിയടുക്ക എസ്‌ഐ സി സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയാൻ തുടങ്ങിയത്. മുഹമ്മദ് കുഞ്ഞി കർണാടകയിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.


Keywords: Kasaragod, Kerala, News, Badiyadukka, Top-Headlines,  Complaint, Arrest, Investigation, Police, Vidya Nagar, Kudlu, Accuse, Office, Karnataka, Complaint that 1.34 acres of land expropriated on false record.

< !- START disable copy paste -->

Post a Comment