കാഞ്ഞങ്ങാട്: (www.kasargodvartha.com 11.11.2021) പയ്യന്നൂരിൽ കവർച നടത്തിയെന്ന കേസിൽ മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കകം കാഞ്ഞങ്ങാട്ട് പൊലീസ് വലയിൽ കുടുക്കി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ആസിഫി (21) നെയാണ് ഹൊസ്ദുർഗ് പൊലീസിന്റെ സഹായത്തോടെ പയ്യന്നൂർ പൊലീസ് കാഞ്ഞങ്ങാട്ടെത്തി പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പയ്യന്നൂർ കേളോത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർടേർസിൽ കയറി കവർച നടത്തിയെന്നാണ് പരാതി.
ക്വാർടേർസിൽ കൊൽകത്ത സ്വദേശി അവൻവർ ഹുസൈൻ എന്നയാളുടെ ബാഗിൽ നിന്നും പേഴ്സും 15,000 രൂപയയും കവർന്ന് മുങ്ങുന്നതിനിടെ ആസിഫ്, അൻവർ ഹുസൈന്റെ മുന്നിൽ അകപ്പെട്ടെന്നും എന്നാൽ തട്ടി മാറ്റി ബൈകിൽ കയറി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് പറയുന്നത്.
പ്രതിയെ പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശ പ്രകാരം പ്രിൻസിപൽ എസ് ഐ പി വിജേഷ്, അഡീഷനൽ എസ് ഐ കെ ദീലിപ്, എ എസ് ഐ മാരായ ബി ശ്രീകുമാർ, പി വി പവിത്രൻ എന്നിവർ ചേർന്നാണ് ഹൊസ്ദുർഗ് പൊലിസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. നേരത്തെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിൻ്റെ ബൈക് തിരിച്ചറിഞ്ഞതാണ് പിടികൂടാൻ സഹായമായതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kerela, Kasaragod, Kanhangad, News, Payyannur, Complaint, Robbery, Arrest, Police, Complaint of robbery; one arrested.
ക്വാർടേർസിൽ അതിക്രമിച്ച് കയറി കവർച നടത്തിയതായി പരാതി; മുങ്ങിയ പ്രതി മണിക്കൂറുകൾക്കകം കുടുങ്ങി
Complaint of robbery; one arrested #കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ