വ്യാഴാഴ്ച വൈകീട്ട് 4.15ഓടെ സേക്രഡ് ഹാർട് സ്‌കൂളിലെ ഒന്നാം പി യു സി വിദ്യാർഥിനികളായ പെൺകുട്ടികളെ 40 ഓളം പേർ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു പെൺകുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ: 'വ്യാഴാഴ്ച രാവിലെ മകൾ അവളുടെ കോളജിലേക്ക് പോയി. ക്ലാസിൽ പ്രവേശിക്കുന്നതിന് മുമ്പ് പർദ അഴിക്കേണ്ടതുണ്ട്. അതിനാൽ മകളുടെ സുഹൃത്ത് രാവിലെ അതേ കോളജിലെ ഒരു ക്രിസ്ത്യൻ പെൺകുട്ടിക്ക് അവളുടെ പർദ സൂക്ഷിക്കാൻ കൊടുത്തു. ക്രിസ്ത്യൻ പെൺകുട്ടി വ്യാഴാഴ്ച കോളജിൽ വന്നിരുന്നില്ല.
വൈകുന്നേരം പർദ തിരികെ നൽകുന്നതിനായി ഈ ക്രിസ്ത്യൻ പെൺകുട്ടിയെ മകളും അവളുടെ സുഹൃത്തും കാത്തിരിക്കുകയായിരുന്നു. പർദ തിരികെ നൽകുന്നതിനിടെ, മകളെയും സുഹൃത്തിനെയും 40 ലധികം പേർ ആക്രമിച്ചു. പെൺകുട്ടികളെ പൂട്ടിയിട്ട് മർദിക്കുകയും ആക്രമിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ ബുർഖ കീറുകയും അവരുടെ മുതുകിൽ പോറലുകൾ ഉൾപെടെ പരിക്കേൽക്കുകയും ചെയ്തു'.
പെൺകുട്ടികളെ കോടാലിപ്പേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സദാചാര പൊലീസ് ആക്രമണത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Keywords: Karnataka, Mangalore, News, Top-Headlines, College, Student, Attack, Arrest, Police, Complaint, Investigation, Hospital, Social-Media, Complaint of moral policing and assault; two arrested.