Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇതര മതക്കാരിയെ ബൈകിൽ കയറ്റിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മർദിച്ചതായി പരാതി; ആറു പേർ അറസ്റ്റിൽ

Complaint about moral policing: Six persons arrested#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 16.11.2021) ഇതര മതക്കാരിയായ യുവതിയെ മോടോർ സൈകിളിന് പിറകിൽ ഇരുത്തി സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിറുത്തി ആറംഗ സംഘം അക്രമിക്കുകയും യുവതിയെ താക്കീത് ചെയ്തതായും പരാതി.

  
Mangalore, Karnataka, News, Top-Headlines, Arrest, Police, Youth, Woman, Man, Attack, Threatened, Complaint, Complaint about moral policing: Six persons arrested.



സൂറത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിൽ പരാതി ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ അക്രമികൾ അറസ്റ്റിലായി. കെ പ്രതീഷ് (27), സി ഭരത് (28), വി പ്രഹ്ലാദ് (25), പി പ്രശാന്ത് (23), ഒ വി ഗുരുപ്രസാദ് (32), എസ് സുഖേഷ് (26) എന്നിവരാണ് അറസ്റ്റിലായത്.

വാടക വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയായിരുന്ന യുവതിയുടെ ലഗേജുകൾ എത്തിക്കാൻ സഹായിക്കുകയാണ് അക്രമത്തിനിരയായ യുവാവ് ചെയ്തതെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു.


Keywords: Mangalore, Karnataka, News, Top-Headlines, Arrest, Police, Youth, Woman, Man, Attack, Threatened, Complaint, Complaint about moral policing: Six persons arrested.



< !- START disable copy paste -->

Post a Comment