Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവളം ബേക്കൽ ജലപാതയുടെ ഭാഗമായി കാസർകോട്ട് 6.45 കി മി പുതുതായി കനാൽ നിർമിക്കുമെന്ന് മുഖ്യമന്ത്രി; ലൈഫിൽ ജില്ലയിൽ പൂർത്തിയായത് 9013 വീടുകളെന്ന് തദ്ദേശ വകുപ്പ് മന്ത്രി; മറുപടികൾ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ ചോദ്യത്തിന്

CM says that 6.45 km new canal will build at Kasargod as part of Kovalam Bekal waterway#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.11.2021) കോവളം ബേക്കൽ ജലപാതയുടെ ഭാഗമായി കാസർകോട്ട് 6.45 കി മി പുതുതായി കനാൽ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നീലേശ്വരം ബേക്കൽ ഭാഗത്താണ് അലൈൻമെന്റ് പ്രകാരം 6.45 കി.മി കനാൽ നിർമിക്കുന്നത്.

CM says that 6.45 km new canal will build at Kasargod as part of Kovalam Bekal waterway


ജലപാത യാഥാർഥ്യമാക്കുന്നതിന് വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളായ സ്ഥലമേറ്റെടുക്കൽ, പുനരധിവാസം, വിവിധ നിർമാണ പ്രവൃത്തികൾ തുടങ്ങിയവയുടെ വിശദമായ പദ്ധതിരേഖകൾ പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമെ കൃത്യമായ കണക്ക് ലഭ്യമാകുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിൽ കാസർകോട് ജില്ലയിൽ 9013 വീടുകൾ പൂർത്തിയാക്കി നൽകിയതായി തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയ്ക്ക് മറുപടി നൽകി. കാഞ്ഞങ്ങാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ, 954 എണ്ണം. 72 വീടുകൾ നിർമിച്ച കുമ്പഡാജെ പഞ്ചായത്തിലാണ് ഏറ്റവും കുറവ്.

Keywords: Kerela, Kasaragod, News, Minister, Pinarayi-Vijayan, MLA, Bekal, Nileshwaram, House, Kanhangad, Kumbadaje, CM says that 6.45 km new canal will build at Kasargod as part of Kovalam Bekal waterway.< !- START disable copy paste --><!-- End disable copy paste --

Post a Comment