city-gold-ad-for-blogger
Aster MIMS 10/10/2023

'അംബേദ്കർ സിന്ദാബാദ്' വിളി മോർഫ് ചെയ്ത് 'പാകിസ്താൻ സിന്ദാബാദ്' വീഡിയോ; മാധ്യമപ്രവർത്തകൻ ഉൾപെടെ മൂന്ന് സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 21.11.2021)
കുടക് ശനിവാര സന്തെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തിയ മുസ്‌ലിം സ്ത്രീകൾ 'പാകിസ്താൻ സിന്ദാബാദ്' വിളിച്ചു എന്ന ആരോപണവുമായി പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. 'അംബേദ്കർ സിന്ദാബാദ്' എന്ന ഭാഗം മോർഫ് ചെയ്ത് വീഡിയോ നിർമിച്ച രണ്ടു പേർക്കും സമൂഹമാധ്യമങ്ങളിൽ ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചയാൾക്കും എതിരെ പൊലീസ് കേസെടുത്തതായി ഡൈജി വേൾഡ് റിപോർട് ചെയ്തു.

   
'അംബേദ്കർ സിന്ദാബാദ്' വിളി മോർഫ് ചെയ്ത് 'പാകിസ്താൻ സിന്ദാബാദ്' വീഡിയോ; മാധ്യമപ്രവർത്തകൻ ഉൾപെടെ മൂന്ന് സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്



വീഡിയോ രൂപപ്പെടുത്തിയ സോമവാർപേട്ട ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ടും പ്രാദേശിക കന്നട പത്രം ലേഖകനുമായ മുൻ ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ്, പഞ്ചായത്ത് അംഗം എസ് എൻ രഘു, വീഡിയോ പ്രചരിപ്പിച്ച ഗിരീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അന്യായമായി കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപെടെ ഈമാസം 12ന് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിൽ സ്ത്രീകൾ നിൽക്കുന്ന ഭാഗം ഫോകസ് ദൃശ്യങ്ങൾ പകർത്തിയ ഹരീഷ് രഘുവിന്റെ സഹായത്തോടെ മോർഫ് ചെയ്യുകയായിരുന്നു. ഈ പ്രശ്നം ഉയർത്തി നവംബർ 15ന് സംഘ്പരിവാർ ശനിവാര സന്തെയിൽ ബന്ദിനും ആഹ്വാനം ചെയ്തു.


Keywords:  Karnataka, Mangalore, News, Top-Headlines, Case, Police, Media Worker, Politics, Fake, President, Youth, Case against three Sangh Parivar activists, including a journalist.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL