Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് വാർഡ് ഉപതിരഞ്ഞെടുപ്പ്: വോടർ പട്ടികയിൽ പേരുചേർക്കുന്നതിനും ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും നവംബർ എട്ട് വരെ അവസരം

By-election: can apply to add name in voter list till November 8 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2021) നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാർഡിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധികരിച്ച അന്തിമ വോടർ പട്ടികയിൽ പേര് ഉൾപെടുത്തുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനും നവംബർ എട്ട് വരെ അവസരമുണ്ടായിരിക്കുന്നതാണെന്ന് നഗരസഭ സെക്രടറി അറിയിച്ചു.
 
By-election: can apply to add name in voter list till November 8



സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപെടെ 32 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോടർ പട്ടിക സെപ്‌റ്റംബർ 30-ന് പ്രസിദ്ധീകരിച്ചിരുന്നു.

വോടർ പട്ടിക www(dot)lsgelection(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റിലും ബന്ധപ്പെട്ട നഗരസഭ, താലൂക്, വിലേജ് ഓഫീസുകളിലും പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കൗൺസിലർ ആയിരുന്ന കോൺഗ്രസിലെ ബനീഷ് രാജിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Keywords: Kerala, Kasaragod, News, Kanhangad, Top-Headlines, Vote, By-election, Voters list,  By-election: can apply to add name in voter list till November 8.

Post a Comment