Join Whatsapp Group. Join now!
Aster MIMS 10/10/2023

കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു

Boar attack; man injured#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.11.2021) കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കരുവള്ളുടുക്കം നാലു സെന്റ് കോളനിയിലെ സി ആർ രാജേഷിനാണ് (30) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

   
Vellarikundu, Kasaragod, Kerala, News, Top-Headlines, Animal, Youth, Hospital, Attack, Congress, Panchayath, Boar attack; man injured.



രാജേഷ് നരമ്പചേരിയിലെ പാട്ട ഭൂമിയിൽ കപ്പ കൃഷി ചെയ്തിരുന്നു. ഞായറാഴ്ച കൃഷി ഭൂമിയിൽ എത്തിയപ്പോൾ പന്നി രാജേഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. മാംസപേശി കടിച്ചു കീറുകയും ശരീരമാസാകലം കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.

നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ രാജേഷ് ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് വാർഡിൽ കേരള കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.


Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, Animal, Youth, Hospital, Attack, Congress, Panchayath, Boar attack; man injured.

< !- START disable copy paste -->

Post a Comment