Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി എം എസ് വെള്ളിയാഴ്ച കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും; പെട്രോളിയം ഉല്‍പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യം

BMS will hold dharna in front of the collectorate on Friday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 03.11.2021) ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബി എം എസ്) നേതൃത്വത്തില്‍ നവംബർ അഞ്ചിന് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പെടുത്തുക, പ്രൈവറ്റ് ബസ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ബസ് വ്യവസായത്തെ സംരക്ഷിക്കുക, ഓടോറിക്ഷ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധർണ.

BMS will hold dharna in front of the collectorate on Friday



രാവിലെ പത്തിന് ഗവ. കോളജ് പരിസരത്ത് നിന്നും കലക്ടറേറ്റ് വരെ പ്രകടനം നടത്തും. തുടർന്ന് നടക്കുന്ന ധർണയിൽ സംസ്ഥാന ഭാരവാഹികള്‍ പ്രസംഗിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രടറി കെ വി ബാബു, ഭരതന്‍ കല്യാണ്‍ റോഡ്, ഉമേശന്‍, വിശ്വനാഥഷെട്ടി, കുഞ്ഞിക്കണ്ണന്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Press meet, Top-Headlines, Govt.college, BMS will hold dharna in front of the collectorate on Friday.


< !- START disable copy paste -->

Post a Comment