യുവതി സമീറിന് സ്വർണാഭരണങ്ങൾ പണയം വെക്കാൻ നൽകിയിരുന്നുവെന്നും ഇത് തിരികെ തരാമെന്ന് പറഞ്ഞ് കാസർകോട് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം ബലമായി കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി.
വീട്ടിൽ വെൽഡിങ് ജോലിക്ക് എത്തിയപ്പോഴാണ് സമീറിനെ പരിചയപ്പെട്ടതെന്നും ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും അതിനിടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയെന്നും ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു.
മുംബൈ, ഡെൽഹി, ഗോവ എന്നിവിടങ്ങളില്‍ പാർപിച്ചാണ് പീഡിപ്പിച്ചതെന്നും 18.5 പവൻ സ്വർണാഭരണങ്ങൾ സമീർ കൈക്കലാക്കിയെന്നും യുവതി പറയുന്നു. അടുത്തിടെ യുവതിയെ കാണാതായിരുന്നു. തുടർന്ന് ഇവരുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ തിരിച്ചെത്തിയത്.
Keywords: Kasaragod, Kerala, ews, Top-Headlines, Police, Molestation, Police-station, Complaint, Melparamba, Parents, Case, Gold, Photo, Mumbai, New Delhi, Investigation, Assault complaint against man.