city-gold-ad-for-blogger

പ്രവാസിയുടെ ഭാര്യയെ പ്രലോഭിപ്പിച്ച് കാൽ കോടി തട്ടിയെടുത്തെന്ന കേസിൽ യുവാവ് റിമാൻഡിൽ; 'പണം മുഴുവൻ വീട് നിർമാണത്തിനായി ഭർത്താവ് അയച്ചുകൊടുത്തത്'

പയ്യന്നൂർ: (www.kasargodvartha.com 26.11.2021) പ്രവാസിയുടെ ഭാര്യയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് കാൽ കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ യുവാവ് റിമാൻഡിൽ. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫർണിചർ ജോലി ചെയ്യുന്ന കെ സുരേഷ് കുമാറിനെ (44) യാണ് പയ്യന്നൂർ എസ് ഐ പി വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
                            
പ്രവാസിയുടെ ഭാര്യയെ പ്രലോഭിപ്പിച്ച് കാൽ കോടി തട്ടിയെടുത്തെന്ന കേസിൽ യുവാവ് റിമാൻഡിൽ; 'പണം മുഴുവൻ വീട് നിർമാണത്തിനായി ഭർത്താവ് അയച്ചുകൊടുത്തത്'
    
ഇരുവരും എട്ട് വർഷക്കാലമായി സ്നേഹ ബന്ധത്തിൽ തുടരുകയായിരുന്നുവെന്ന് യുവതി നൽകിയ രഹസ്യ മൊഴിയിൽ പറയുന്നുവെന്നാണ് വിവരം. ക്വാർടേഴ്സിൽ താമസിച്ചിരുന്ന ഭർതൃമതിയും മൂന്ന് മക്കളുടെ മാതാവുമായ 42 കാരിയെ 2013 മെയ് മാസം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പല തവണ ഇത് ആവർത്തിക്കുകയും 2021 നവംബർ മാസം വരെ പീഡനം തുടർന്നുവെന്നുമാണ് പരാതി.

മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. യുവതിയെ പഴയങ്ങാടിയിലെ അഗതിമന്ദിരത്തിൽ പാർപിച്ചു. ഭർത്താവ് വീട് നിർമാണത്തിനായി പലപ്പോഴായി വിദേശത്ത് നിന്നും അയച്ചു കൊടുത്ത പണം യുവതിയിൽ നിന്നും തന്ത്രപൂർവം ഇയാൾ കൈപറ്റുകയായിരുന്നുന്നെന്നും 25 ലക്ഷം രൂപ ഇതിനകം കൈക്കലാക്കിയതായും ഭർത്താവ് നാട്ടിലെത്തിയപ്പോഴാണ് എല്ലാ വിവരവും അറിഞ്ഞതെന്നും പറയുന്നു. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.


Keywords: News, Kerala, Kasaragod, Payyanur, Top-Headlines, Assault, Case, Remand, Police, police-station, Court, complaint, Arrest, Women, Man, Assault case; Young man remanded.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia