2014 നവംബർ 30 ന് വൈകീട്ട്, നീലേശ്വരത്ത് നിന്നും മലയോരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആറുവയസുകാരനെ പ്രതി മടിയിലിരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്. മറ്റു യാത്രക്കാർ സംഭവം കണ്ടതായും അതോടെ പ്രതി പെട്ടെന്ന് കുട്ടിയുടെ ട്രൗസറിൻ്റെ സിബ് കയറ്റുന്നതിനിടെ കുട്ടിയുടെ രഹസ്യ ഭാഗത്ത് മുറിവേറ്റ് പരിക്കേറ്റതായും പൊലീസ് പറയുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീലേശ്വരം എസ്ഐയായിരുന്ന പി ജെ ജോസഫാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ പി ബിന്ദു ഹാജരായി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Assault, Case, Arrest, court order, Bus, Police, Police-station, Investigation, Assault case; accused sentenced to five years in prison and fine.
< !- START disable copy paste -->