Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച് കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്; ഗള്‍ഫിലേക്ക് കടന്ന യുവാവിനെ ഇന്റർപോൾ മുഖേന തടഞ്ഞുവെച്ച് ഡെല്‍ഹിയിലേക്ക് അയച്ചു; പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

Assault and robbery case; Young man arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2021) വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച് കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ ഗള്‍ഫിലേക്ക് കടന്ന യുവാവിനെ ഇന്റർപോൾ മുഖേന തടഞ്ഞുവെച്ച് ഡെല്‍ഹിയിലേക്ക് അയച്ചു. നാട്ടിലെത്തിച്ച പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുസാഫിര്‍ അലിയെ (26) ആണ് ഹൊസ്ദുര്‍ഗ് സി ഐ കെ പി ഷൈന്‍ അറസ്റ്റ് ചെയ്തത്. 

  
Kasaragod, Kerala, News, Kanhangad, Top-Headlines, Molestation, Robbery, Gulf, Youth, Arrest, Police, Hosdurg, Case, Assault and robbery case; Young man arrested.




2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃമതിയായ 35 കാരിയെ, യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും ഇവരുടെ വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപ അടിച്ചു മാറ്റിയെന്നുമാണ് കേസ്. യുവതിയുടെ പരാതി പൊലീസിലെത്തും മുമ്പേ ഗള്‍ഫിലേക്ക് കടന്ന യുവാവിനെ തടഞ്ഞുവെച്ച് നാട്ടിലെത്തിക്കാന്‍ ഹൊസ്ദുര്‍ഗ് പൊലീസ് കോടതി മുഖാന്തരം നടപടി സ്വീകരിക്കുകയായിരുന്നു. 

യു എ ഇയുമായുള്ള കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് ഇൻഡ്യയിലെ നോഡല്‍ ഏജെന്‍സിയായ സി ബി ഐ മുഖാന്തരമാണ് ഇന്റര്‍പോളിനെ സമീപിച്ചത്. യുവാവിന്റെ ജോലി സ്ഥലത്ത് ഇന്റര്‍പോള്‍ തടഞ്ഞ് വെക്കുകയും ഡല്‍ഹി വിമാനത്താവളം വഴി ഇൻഡ്യയിലേക്ക് അയച്ച് സിബിഐക്ക് കൈമാറുകയുമായിരുന്നു. സിബിഐയിൽ നിന്നും പൊലീസ്, യുവാവിനെ കസ്റ്റഡിയില്‍ വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Molestation, Robbery, Gulf, Youth, Arrest, Police, Hosdurg, Case, Assault and robbery case; Young man arrested.



< !- START disable copy paste -->

Post a Comment