city-gold-ad-for-blogger
Aster MIMS 10/10/2023

മംഗ്ളൂറിൽ ഉൾപെടെ 60 ഉദ്യോഗസ്ഥരുടെ വീടുകളിൽ എ സി ബി റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി

മംഗ്‌ളുറു: (www.kasargodvartha.com 24.11.2021) കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന മംഗ്‌ളുറു സ്മാർട് സിറ്റി പദ്ധതി എക്സിക്യൂടീവ്‌ എൻജിനീയർ കെ എസ് ലിങ്കെ ഗൗഢയുടേതടക്കം സംസ്ഥാനത്ത് 15 ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമായി 60 സ്ഥലങ്ങളിൽ ആന്റി കറപ്ഷൻ ബ്യൂറോ സംഘം ഒരേസമയം റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന എത്ര സമയവും നീളാമെന്ന് എ സി ബി അധികൃതർ പറഞ്ഞു. ഇതിനകം കോടികളുടെ അവിഹിത സ്വത്തു സമ്പാദന രേഖകളും പണവും ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
                                
മംഗ്ളൂറിൽ ഉൾപെടെ 60 ഉദ്യോഗസ്ഥരുടെ വീടുകളിൽ എ സി ബി റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി



കാവേരി നീരാവരി നിഗം കനാൽ പദ്ധതി എക്സിക്യൂടീവ് എൻജിനീയർ കെ ശ്രീനിവാസ്, ദൊഡ്ഢബല്ലപുര റവന്യൂ ഇൻസ്പെക്ടർ ലക്ഷ്മിനാരായണയ്യ, ബെംഗ്ളുറു നിർമിതി കേന്ദ്ര റിട.മാനജർ വാസുദേവ്, ബെംഗ്ളുറു ഡയറി ചീഫ് മാനജർ ബി കൃഷ്ണ റെഡ്ഢി, ഗഡഗ് കൃഷി ജോ.ഡയറക്ടർ ടി രുദ്രപ്പ, കോർപറേറ്റീവ് ഡെവലപ്മെന്റ് ഓഫീസർ സവാദത്തി എ കെ മസ്തി, ഗൊഗക്ക് സീനിയർ വെഹികിൾ ഇൻസ്പെക്ടർ സദാശിവ മരിലിംഗന്നാവർ, ബെലഗാവി വൈദ്യുതി വിതരണ കമ്പനി ക്ലർക് നടജി ഹീരജ് പടിൽ, മുദ്രപത്രം വിഭാഗം റിട.ഡെപ്യൂടി റെജിസ്ട്രാർ ബല്ലാരി ശിവാനന്ദ്, തെലഹങ്ക ഗവ.ആശുപത്രി ഫിസിയോ തെറാപിസ്റ്റ് ഡോ.രാജശേഖർ, ബെംഗ്ളുറു നഗരസഭ വൻകിട റോഡ് വിഭാഗം ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് എം മായണ്ണ, സകല മിഷൻ ചുമതലയുള്ള കെ എ എസ് ഉദ്യോഗസ്ഥൻ എൽ സി നാഗരാജ്, യെലഹങ്ക ഡിവിഷൻ നാലാം ഗ്രേഡ് ജീവനക്കാരൻ ജി വി ഗിരി, പിഡബ്ല്യുഡി ജൂനിയർ എക്സിക്യൂടീവ് എൻജിനീയർ എം എസ് ബിരദർ എന്നിവരുടെ കേന്ദ്രങ്ങളിലാണ് മറ്റു പരിശോധന.

എസ് പി റാങ്കിലുള്ള എട്ട് ഉദ്യോഗസ്ഥർ, 100 ഓഫീസർമാർ, 300 പൊലീസുകാർ റെയ്ഡിൽ പങ്കെടുത്തു.


Keywords: News, Karnataka, Mangalore, Raid, Office, State, Cash, Report, Top-Headlines, Police, ACB raids across Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL