Join Whatsapp Group. Join now!
Aster MIMS 10/10/2023

1977 എസ്എസ്എൽസി ബാച് പൂർവ വിദ്യാർഥികൾ ഒത്തുചേർന്ന് തളങ്കര സ്കൂളിന് ഫർണിചറുകൾ കൈമാറി

1977 SSLC Batch Alumni donate furniture to Thalangara School #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 17.11.2021) 1977 എസ്എസ്എൽസി ബാച് വിദ്യാർഥികൾ ഒത്തുചേർന്ന് തളങ്കര ഗവ. മുസ്ലിം വെകേഷനൽ ഹയർ സെകൻഡറി സ്കൂളിന് ഫർണിചറുകൾ കൈമാറി. ഏഴ് സി ക്ലാസ് മുറിയിലേക്ക് ആവശ്യമായ ഫർണിചറുകളാണ് നൽകിയത്.
  
1977 SSLC Batch Alumni donate furniture to Thalangara School


പിടിഎ പ്രസിഡണ്ട് റാശിദ് പൂരണം ഉദ്ഘാടനം ചെയ്തു. ഇ സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക സുവർണ കുമാരി, വി എച് എസ് ഇ പ്രിൻസിപൽ പ്രീതി ശ്രീധരൻ, ഹയർസെകൻഡറി പ്രിൻസിപൽ ശശികല, സുമയ്യ മൊയ്തീൻ സംസാരിച്ചു. എരിയാൽ ശരീഫ് സ്വാഗതവും കെ കെ അബ്ദുല്ല കാവുഗോളി നന്ദിയും പറഞ്ഞു.

സലാം ബദർ, അബ്ദുല്ല നജാത്, ഗോപാലൻ മാങ്ങാട്, ശുകൂർ പോപുലർ, സൂഫീ ചേരങ്കൈ, മുഹമ്മദ് കുഞ്ഞി തുരുത്തി, അസീസ് കെ കെ, കരീം തെരുവത്ത്, കെ എസ് മഹ്‌മൂദ്‌, ഇബ്രാഹിം ഖാസിലയിൻ, ബശീർ ഖത്വർ, ഹമീദ് പടിഞ്ഞാർ, ശംസുദ്ദീൻ കോളിയാട്, കരീം മൊഗ്രാൽ, അബ്ദുല്ല പടിഞ്ഞാർ സംബന്ധിച്ചു.

Keywords: Kerala, Kasaragod, Thalangara, News, School, SSLC, Old student, PTA,  1977 SSLC Batch Alumni donate furniture to Thalangara School.

< !- START disable copy paste -->

Post a Comment