Join Whatsapp Group. Join now!
Aster MIMS 10/10/2023

വിലക്ക് ലംഘിച്ച് സെര്‍വീസ്; 180 ഡെലിവറി ബൈകുകള്‍ പിടിച്ചെടുത്തു

കുവൈതില്‍ വിലക്ക് ലംഘിച്ച് സെര്‍വീസ് നടത്തിയതിന് പിന്നാലെ Kuwait, News, Gulf, World, Top-Headlines, Bike, Seized, Ban

കുവൈത് സിറ്റി: (www.kasargodvartha.com 12.11.2021) കുവൈതില്‍ വിലക്ക് ലംഘിച്ച് സെര്‍വീസ് നടത്തിയതിന് പിന്നാലെ 180 ഡെലിവറി ബൈകുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രധാന ഹൈവേകളില്‍ പ്രവേശിച്ചതിനും നിബന്ധനകള്‍ ലംഘിച്ചതിനുമാണ് നടപടി. വീടുകളിലേക്കും മറ്റും സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ ഹൈവേകളിലും റിങ് റോഡുകളിലും പ്രവേശിക്കുന്നതിന് ഗതാഗത വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. 

തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് 180 ബൈകുകള്‍ വിലക്ക് ലംഘിച്ചതായി കണ്ടെത്തിയത്. വിലക്കുള്ള റോഡുകളില്‍ പ്രവേശിച്ചവക്ക് പുറമെ ഡെലിവറി ബൈകുകളുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പൂര്‍ത്തിയാകാത്ത വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഡെലിവറി ബൈകുകള്‍ക്ക് പ്രധാന നിരത്തുകളില്‍ വിലക്കേര്‍പെടുത്തിയുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തിലായത്. 

File Photo:

Kuwait, News, Gulf, World, Top-Headlines, Bike, Seized, Ban, 180 delivery bikes seized after implementing ban on highways

രാജ്യത്തെ ആറ് പ്രധാന റിങ് റോഡുകളിലും ആറ് അതിവേഗ പാതകളിലും ശൈഖ് ജാബിര്‍ കടല്‍പാലത്തിലുമാണ് ഡെലിവറി ബൈകുകള്‍ക്ക് വിലക്കേര്‍പെടുത്തിയത്. ഡെലിവറി ബൈകുകളുടെ ബോക്‌സുകള്‍ക്ക് പിന്നില്‍ റിഫ്‌ലക്ടിവ് ലൈറ്റ് സ്ട്രിപുകളും ആക്‌സസറി ബോക്‌സില്‍ ഹസാഡ് ലൈറ്റുകളും സഥാപിക്കലും നിര്‍ബന്ധമാക്കിയിരുന്നു. 

Keywords: Kuwait, News, Gulf, World, Top-Headlines, Bike, Seized, Ban, 180 delivery bikes seized after implementing ban on highways

Post a Comment