ഉപ്പിനങ്ങാടിയിൽ ബസിറങ്ങി വീട്ടിലേക്ക് ഓടോറിക്ഷയിൽ പോവുമ്പോഴാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി ഓടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അൽത്വാഫിന്റെ പിതാവ് അശ്‌റഫ് രണ്ട് വർഷം മുമ്പാണ് അസുഖബാധിതനായി മരിച്ചത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ദുരിതത്തിലായ കുടുംബം ബന്ധുക്കളെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. അതിനിടയിലുണ്ടായ അപകടം കുടുംബത്തിന് കനത്ത ആഘാതമായി.
Keywords : Kerala, Kasaragod, News, Top-Headlines, Accident, Death, Auto-Rickshaw, Lorry, Mangalore, Hospital, Road, 12 year old boy died in road accident.