420 ദിവസം കൊണ്ട് ഏതാണ്ട് ഇന്‍ഡ്യയെ കണ്ടെത്തിയെന്നാണ് യുവാവ് പറയുന്നത്. കേരളത്തിലെ അപ്പവും കടലക്കറിയും പഴംപൊരിയും പൊളിയാണെന്നും യുവാവ് പറയുന്നു. സ്വദേശമായ നാഗ്പൂരിൽ നിന്ന് യു പിയിലേക്കാണ് ആദ്യം നടന്നുതുടങ്ങിയത്. 18 വയസ്സായിരുന്നു അന്ന് രോഹൻ്റെ പ്രായം. ഇപ്പോൾ ആ യാത്ര 420 ദിവസം പിന്നിട്ട് കാസർകോട്ടെത്തി. കാൽനടയായും ലിഫ്റ്റ് ചോദിച്ചും 15 സംസ്ഥാനങ്ങൾ പിന്നിട്ട രോഹൻ കർണാടകയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്.
മനുഷ്യരെ അടുത്തറിയാനും മാനവികതയുടെ മൂല്യം പ്രചരിപ്പിക്കുന്നതിനുമുള്ള യാത്രയ്ക്കിടയിൽ പ്ലാസ്റ്റികിൻ്റെ ഭീഷണിയും തുറന്ന് കാട്ടുന്നു രോഹൻ. കേരളത്തിലെ ഇടുക്കിയാണ് ഏറെ ഇഷ്ടപ്പെട്ടത്. രണ്ട് മാസമായി കേരളത്തിലെത്തിയിട്ട്. അൽപാല്‍പമായി മലയാളം പഠിച്ചു വരുന്നു ഈ കൗമാരക്കാരൻ.
ബികോം രണ്ടാം വർഷ വിദ്യാർഥിയായിരുന്നു രോഹൻ. പഠനവും കുറച്ച് സ്റ്റോക് മാർകെറ്റിങ്ങുമൊക്കെയായുള്ള ജീവിതം മുന്നോട്ട് പോകുമ്പോഴാണ് 'ഗുരു കുല' സമ്പ്രദായത്തെക്കുറിച്ച് വായിക്കുന്നത്. കണ്ടും കേട്ടും സഞ്ചരിച്ചുമുള്ള പഠനരീതി രോഹന് വലിയ പ്രചോദനമായതോടെയാണ് ഇന്‍ഡ്യയെ അടുത്തറിയണമെന്ന ചിന്ത ഉണ്ടായത്.
2020 ഓഗസ്റ്റ് 26-ന് രണ്ടാം വർഷ ബികോം പഠനം ഉപേക്ഷിച്ച് പത്ത് പൈസയില്ലാതെ കാൽനടയാത്ര ആരംഭിക്കുകയായിരുന്നു. ജനങ്ങളുടെ ജീവിത രീതിയെയും സംസ്ക്കാരത്തെയും ഭക്ഷണ രീതികളെയും പഠിച്ചു.
കുറച്ച് വസ്ത്രങ്ങളടങ്ങിയ ഒരു ബാഗ്, ഫോൺ, പവർബാങ്ക്, ഒരു വാട്ടർബോട്ടിൽ എന്നിവ മാത്രമാണ് കൈവശമുള്ളത്. കുറേ നടക്കും, ക്ഷീണിക്കുമ്പോൾ ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചു കുറേദൂരം പോകും, പിന്നെയും കിലോമീറ്ററുകളോളം നടക്കും.
കാടും മലയും പുഴയുമൊക്കെ താണ്ടിയുള്ള ഒറ്റയ്ക്കുള്ള യാത്രയുടെ ത്രില്ലിലാണ് രോഹൻ. ആരെങ്കിലും അറിഞ്ഞ് തരുന്നത് കഴിക്കും. സുരക്ഷിതമെന്ന് തോന്നു സ്ഥലത്ത് കിടന്നുറങ്ങും. സമൂഹ മാധ്യമങ്ങളിലൂടെ രോഹൻ്റെ യാത്രയേക്കുറിച്ച് ലോകം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഒരു പാട് പേർ ഇന്ന് അവൻ്റെ സുഹൃത്തുക്കളായി കഴിഞ്ഞിട്ടുണ്ട്. പലരും ഭക്ഷണവും വീട്ടിൽ ഉറങ്ങാൻ സ്ഥലവും നൽകിയാണ് യാത്രയയക്കുന്നത്. പോകുന്നിടത്തെ സംസ്കാരം മനസ്സിലാക്കുന്നതിനൊപ്പം ഭാഷയും പഠിച്ചു. മലയാളത്തോടൊപ്പം അല്‍പം തമിഴും വഴങ്ങിയിട്ടുണ്ട്.
കാസർകോട് ജില്ലയിലെത്തിയ രോഹൻ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ അതിഥിയായി താമസിച്ചു. ഇടുക്കിയിലെ വട്ടവടയാണ് കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം. ഏറ്റവും ആകർഷിച്ച സംസ്കാരം തമിഴ്നാടിന്റേതാണ്.
ഇന്‍ഡ്യ മുഴുവൻ കണ്ടതിനുശേഷം ഏറ്റവും തണുപ്പള്ള സൈബീരിയയിൽ പോവുകയാണ് ലക്ഷ്യം. മഹാരാഷ്ട നാഗ്പൂരിൽ വ്യാപാരം നടത്തുന്ന രമേശിന്റെയും സീമയുടെയും മകനാണ്. കനി ഏക സഹോദരിയാണ്.
കാസര്‍കോട് വാര്‍ത്തയില്‍ എത്തിയ രോഹന് ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണൻ മുട്ടത്ത്, പൊതു പ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളം, മനു എന്നിവര്‍ സ്വീകരണം നല്‍കി. രോഹന് നാസര്‍ ചെര്‍ക്കളം ഉപഹാരം നല്‍കി.
Keywords: Kerala, News, Kasaragod, Youth, Travlling, Top-Headlines, Kasargodvartha, Office, Visit, Video, Nagpur, Youth, Rohan Agarwal, Youth travels from nagpur by foot reaches kasargodvartha office after 420 days.
< !- START disable copy paste -->