Join Whatsapp Group. Join now!
Aster MIMS 10/10/2023

നിരീശ്വരവാദത്തില്‍ നിന്ന് ഇസ്ലാമിക വിശ്വാസത്തിലേക്ക്; ഹിജാബ് ധരിച്ച് അമേരികയിലെ മിസ് കാലിഫോര്‍ണിയ ഫോടോജെനിക് അവാര്‍ഡ് സ്വന്തമാക്കി മലയാളി; അഭിമാനമായി ഫെബ അലെക്‌സ്

Young woman from Kasaragod won at california beauty pageant in United States wearing hijab#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാലിഫോർണിയ: (www.kasargodvartha.com 14.10.2021) നിരീശ്വരവാദത്തിൽ നിന്ന് ഇസ്ലാമിക വിശ്വാസത്തിലെത്തി, ഹിജാബ് ധരിച്ച് അമേരികയിലെ വിവിധ സൗന്ദര്യ മത്സരങ്ങളിൽ നേട്ടങ്ങൾ വാരിക്കൂട്ടി കാസർകോട് സ്വദേശിനി. കാഞ്ഞങ്ങാട്ടെ ഫെബ അലെക്‌സാണ് നാടിന് അഭിമാനമായിരിക്കുന്നത്.
   
Kasaragod, Kerala, News, Islam, America, Video, Beauty Pageant, California,  Malayalam, Top-Headlines, United States, Young woman from Kasaragod won at california beauty pageant in United States wearing hijab.



മിസ് നോർത് ബ്രിഡ്‌ജ്‌ യു എസ് എയിൽ കിരീടം സ്വന്തമാക്കിയിരുന്നു ഫെബ. തുടർന്ന് മിസ് കാലിഫോർണിയ ബ്യൂടി പാജന്റിൽ മത്സരിച്ചു. ഇവിടെ 'ടോപ് മിസ് 17' ആയി തെരഞ്ഞെടുക്കപ്പെട്ടു. അന്തിമ റൗൻഡിൽ എത്തിയ 88 പേരിൽ നിന്നാണ് ഫെബയുടെ ഈ നേട്ടം. തന്നെയുമല്ല മിസ് കാലിഫോർണിയയിൽ ഹിജാബ് ധരിച്ച്, മികച്ച ഫോടോജെനിക് എന്ന നേട്ടത്തോടെ വിജയം നേടുന്ന വനിതയെന്ന ചരിത്രവും ഇവർ അമേരികൻ മണ്ണിൽ സ്വന്തമാക്കി.

കാലിഫോർണിയയിലെ ലോസ് ഏൻജലസിലാണ് ഫെബ താമസിക്കുന്നത്. സഹോദരിയും ഒപ്പമുണ്ട്. അമേരികയിലെ പ്രമുഖ കമ്പനിയിൽ സീനിയർ കംപ്യുടെർ എൻജിനീയറിങ് മാനജരായ, അലെക്സ് ചാക്കോ - യു എസിൽ തന്നെ നഴ്‌സായ ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി മേഴ്‌സി അലെക്സ് ദമ്പതികളുടെ മകളാണ് ഫെബ. മേഴ്‌സി അലെക്സ് മികച്ച സേവനത്തിനുള്ള രണ്ട് ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. 1998 ലാണ് അലെക്സ് ചാക്കോ അമേരികയിൽ എത്തുന്നത്. 2000 ൽ മൂന്ന് വയസുള്ളപ്പോൾ സഹോദരിക്കും അമ്മയ്ക്കുമൊപ്പം ഫെബ അമേരികയിലെത്തി. പിന്നീട് ലോസ് ഏൻജലസിൽ താമസമാക്കുകയായിരുന്നു.
   
Kasaragod, Kerala, News, Islam, America, Video, Beauty Pageant, California,  Malayalam, Top-Headlines, United States, Young woman from Kasaragod won at california beauty pageant in United States wearing hijab.

അമേരികയിലെ പ്രസിദ്ധമായ ബയോടെക്‌നോളജി കമ്പനിയായ ആംജെനിലെ ജോലി വിട്ടാണ് ഫെബ മോഡലിങ് രംഗത്തെത്തിയത്. 2021 ജൂൺ ഒമ്പതിനായിരുന്നു മിസ് നോർത് ബ്രിഡ്‌ജ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതിനിടയിൽ 2021 ജൂലൈ 26 നായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. ഒരുപാട് പഠിക്കുകയും വിവിധ മതങ്ങളുടെ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്ത് വിലയിരുത്തിയ ശേഷമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് ഫെബ അലെക്സ് കാസർകോട് വാർത്തയോട് പറഞ്ഞു. 'തൗറയും ബൈബിളും ഖുർആനുമെല്ലാം വ്യത്യസ്ത സമയങ്ങളിലായി വ്യത്യസ്ത ദൂതന്മാർക്ക് കൈമാറിയ ഒരേ ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങളാണെന്ന് മനസിലാക്കി. ലോകമെമ്പാടുമുള്ള കുട്ടികളെയും ആളുകളെയും സഹായിക്കുന്നതിനുള്ള വേദിയായാണ് മിസ് യൂണിവേഴ്‌സ്, മിസ് കാലിഫോർണിയ മത്സരങ്ങളെ ചെറുപ്പം മുതലേ കണ്ടത്. മതം സ്വീകരിച്ചതിന് ശേഷമാണ് നൂറ് കണക്കിന് ആളുകളുടെ മുമ്പിൽ മത്സരിക്കാനുള്ള ആത്മവിശ്വാസവും ശക്തിയും കൈവന്നത്' - ഫെബ കൂട്ടിച്ചേർത്തു.

Kasaragod, Kerala, News, Islam, America, Video, Beauty Pageant, California,  Malayalam, Top-Headlines, United States, Young woman from Kasaragod won at california beauty pageant in United States wearing hijab.


അതിന് ശേഷമായിരുന്നു മിസ് കാലിഫോർണിയ ബ്യൂടി പാജന്റ്. 700 ലധികം പേർ പങ്കെടുത്ത പ്രാഥമിക ഘട്ടത്തിന് ശേഷം മികച്ച 88 ലേക്കും അവിടെ നിന്ന് ടോപ് 17 ലേക്കും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വസ്ത്രധാരണം, അഭിമുഖം തുടങ്ങിയ സങ്കീർണമായ ഘട്ടങ്ങളിലൂടെയായിരുന്നു മത്സരം. മത്സരങ്ങൾ എളുപ്പമായിരുന്നില്ലെന്നും, ഒരുപാട് കഷ്ടപ്പെട്ടാണ് നേട്ടം കൈവരിക്കാനായതെന്നും ഫെബ പറയുന്നു.

മത്സരത്തിലെ അഭിമുഖത്തിൽ, വിജയം കൊണ്ട് എന്താണ് നിങ്ങൾ അർഥമാക്കുന്നതെന്നായിരുന്നു ഫെബയോടുള്ള ചോദ്യം. അതിന് അവർ നൽകിയ മറുപടി സദസ് ഏറ്റവും ശ്രദ്ധയോടെയാണ് കേട്ടത്. 'നിങ്ങളുടെ ഹൃദയത്തെ പിന്തുടരാൻ നിങ്ങളുടെ മനസിനെ ഉപയോഗിക്കുമ്പോഴാണ് വിജയം വരിക. കാരണം നിങ്ങളുടെ ഹൃദയത്തിലാണ് ദൈവത്തിന്റെ സ്നേഹം വസിക്കുന്നത്. വിജയം നിങ്ങളുടെ കയ്യിൽ എത്ര പണമുണ്ടെന്നതിലല്ല, നിങ്ങളുടെ മനസിന്റെ ദയയിലാണ്. മനുഷ്യരോട് ദയയോടെ ഇടപെടുമ്പോൾ വിജയം നിങ്ങളെ പിന്തുടരും' - ഫെബയുടെ മറുപടി ഇങ്ങനെയായിരുന്നു.
  
Kasaragod, Kerala, News, Islam, America, Video, Beauty Pageant, California,  Malayalam, Top-Headlines, United States, Young woman from Kasaragod won at california beauty pageant in United States wearing hijab.

'ഇതൊരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് ഉയരങ്ങൾ നേടണമെന്നാണ് ആഗ്രഹം. കാസർകോടിനെ പ്രതിനീധീകരിച്ച് അമേരികയിൽ ബഹുമതികൾ സ്വന്തമാക്കാൻ ആയതിൽ അഭിമാനമുണ്ട്. 20 ഡോളറുമായാണ് അമേരികയിൽ എത്തിയതെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഈ വാക്കുകൾ എന്റെ മനസിലുണ്ട്. ഇന്ന് അച്ഛൻ കോടീശ്വരനാണ്. ഒരു കാര്യവും എളുപ്പമല്ല. അതിന് വളരെയധികം അധ്വാനം ആവശ്യമാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്താൽ നിങ്ങൾക്ക് വാതിലുകൾ തുറക്കപ്പെടും' - ഫെബ ഓർമിപ്പിക്കുന്നു.

സൗന്ദര്യ മത്സരങ്ങൾ മേനി പ്രദർശിപ്പിക്കാനുള്ള വേദിയായി പലരും തെറ്റിദ്ധരിക്കുമ്പോൾ മനസിന്റെ സൗന്ദര്യം പ്രകടിപ്പിക്കാനുള്ള അവസരമാണ് അതെന്ന് തെളിയിക്കുകയാണ് ഫെബ. തന്റെ കാഴ്ചപ്പാടുകൾ പകരാനാണ് ഇവർ ശ്രദ്ധയൂന്നിയത്. ഫെബയുടെ നേട്ടം നാടിനും ഏറെ അഭിമാനമായി.



Keywords: Kasaragod, Kerala, News, Islam, America, Video, Beauty Pageant, California,  Malayalam, Top-Headlines, United States, Young woman from Kasaragod won at california beauty pageant in United States wearing hijab.

Updated


< !- START disable copy paste -->

Post a Comment