city-gold-ad-for-blogger

14 കാരിയെ തുടർചയായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 23 വർഷം തടവും പിഴയും

കാസർകോട്: (www.kasargodvartha.com 30.10.2021) 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 23 വർഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ രമേശനെ (35) യാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 23 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
         
14 കാരിയെ തുടർചയായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 23 വർഷം തടവും പിഴയും

പിഴയടച്ചില്ലെങ്കിൽ 15 മാസം കൂടി അധിക തടവും അനുഭവിക്കണം. 2013 ജൂലൈ 26ന് മുമ്പുള്ള പല ദിവസങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എം വി അനിൽകുമാർ അന്വേഷണം നടത്തിയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപിച്ചത് പിന്നീട് വന്ന എം കെ സുരേഷ് കുമാറാണ്.

Keywords: News, Assault, Kerala, Kasaragod, Molestation, Case, Youth, Man, Arrest, Court order, Court, Top-Headlines, Police, Jail, Cash, Young man sentenced to 23 years in prison and fine in assault case.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia