Join Whatsapp Group. Join now!
Aster MIMS 10/10/2023

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി

Young man missing at sea#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 03.10.2021) കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപെട്ട് കാണാതായി. പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി ശഫീദുൽ ഇസ്ലാമിനെ (25) ആണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ബേക്കൽ കടപ്പുറത്താണ് സംഭവം.

   
Kasaragod, Kerala, Bekal, News, Top-Headlines, Missing, Sea, Police, Fish, Fisher-workers, Job, Pallikara, Young man missing at sea.



തനിച്ച് കടലിൽ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് യുവാവ് തിരയിൽ പെട്ടത്. സമീപത്ത് കുളിച്ചു കൊണ്ടിരിക്കുന്നവർ വിവരം പൊലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.

മീൻപിടുത്ത തൊഴിലാളികളുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. യുവാവ് ബേക്കൽ, പള്ളിക്കര ഭാഗങ്ങളിൽ നിർമാണ തൊഴിൽ ചെയ്തുവരികയായിരുന്നു.

Keywords: Kasaragod, Kerala, Bekal, News, Top-Headlines, Missing, Sea, Police, Fish, Fisher-workers, Job, Pallikara, Young man missing at sea.


< !- START disable copy paste -->

Post a Comment