< !- START disable copy paste -->
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ സാധനം വാങ്ങാന്‍ റസാഖ് കടയിലേക്ക് പോയിരുന്നു. വഴിയില്‍ വെച്ച് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അൽപം മാത്രമാണ് വെള്ളം ഉണ്ടായിരുന്നത്. യുവാവിൻ്റെ മൂക്കിൽ വെള്ളം കയറിയിരുന്നു.
വീഴ്ചയുടെ ശബ്ദം കേട്ട് പരിസരവാസികള്‍ എത്തി റസാഖിനെ ഉടൻ മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറിയപ്പെടുന്ന ക്രികെറ്റ്, വോളിബോള്‍ താരം കൂടിയാണ് റസാഖ്.
ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ് റസില്‍, മുഹമ്മദ് റിസ്‌വാന്‍, ആഇശത് സഫ.
സഹോദരങ്ങള്‍: അബ്ദുല്‍ മുത്വലിബ്, ബശീർ.
Keywords: Kasaragod, News, Kerala, Kanhangad, Dead, Mavungal, Hospital, Cricket,Volleyball, Top-Headlines, Young man found dead.