Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ

Young man arrested in assault case#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.10.2021) വനിതാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളരിക്കുണ്ടിലെ അർധ സർകാർ ഓഫീസിലെ വനിതാ ജീവനക്കാരിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശമീമിനെ (28) ആണ് പൊലീസ് അറസ്റ്റുചെയ്തത്.

തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടയിൽ പ്രതി യുവതിയെ കയറി പിടിക്കുകയായിരുന്നുവെന്നും ജീവനക്കാരിയുടെ നിലവിളികേട്ട് സഹപ്രവർത്തകർ എത്തിയപ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെട്ടെന്നുമാണ് പരാതി.




സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് ശമീമിനെ പിടികൂടിയത്. പ്രതിയെ ജീവനക്കാരി തന്നെ തിരിച്ചറിയുകയായിരുന്നു. എസ് ഐ മാരായ എം പി വിജയകുമാർ, ജയപ്രകാശ് സീനിയർ സിവിൽ പൊലീസ് ഓഫീസർ എം ടി പി നൗശാദ്, സിവിൽ പൊലീസ് ഓഫീസർ എ ടി വി അഭിലാഷ്, ഹോംഗാർഡ് ഗോപിനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Keywords: Kerala, News, Kasaragod, Vellarikundu, Molestation-attempt, Case, Complaint, Police, Top-Headlines, Arrest, Accused, Young man arrested in assault case.
< !- START disable copy paste -->

Post a Comment