Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡബ്ല്യുഐപിആര്‍ 10ന് മുകളിൽ; കാസർകോട്ടെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

WIPR above 10; two wards in containment zone #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 25.10.2021) കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ ഒക്ടോബര്‍ 26 മുതല്‍ നവംബർ ഒന്ന് വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ഡൗൺ ഏര്‍പെടുത്തി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു.

WIPR above 10; two wards in containment zone



ഒക്ടോബര്‍ 18 മുതല്‍ 24 വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപോർട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍: വെസ്റ്റ് എളേരി വാർഡ് ഒമ്പത്, ഡബ്ല്യു ഐ പി ആര്‍ 12.83, കള്ളാർ വാര്‍ഡ് മൂന്ന്, ഡബ്ല്യു ഐ പി ആര്‍ 12.70.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച പുല്ലൂർ-പെരിയ പഞ്ചായത്തിലെ വാര്‍ഡ് 13 പെരളം, പള്ളിക്കര പഞ്ചായത്തിലെ വാർഡ് 11 വെളുത്തോളി കോളനി എന്നിവയെ ഒക്ടോബര്‍ 26 മുതല്‍ നവംബർ ഒന്ന് വരെ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണാക്കി.

Keywords: Kerala,kasaragod,news,COVID-19,Top-Headlines,District Collector, WIPR above 10; two wards in containment zone

Post a Comment