Join Whatsapp Group. Join now!
Aster MIMS 10/10/2023

തട്ടിയെടുത്തത് 65 ലക്ഷമല്ല അതുക്കും മേലെ! നഷ്ടപ്പെട്ടത് മൂന്നരകോടിയോ? സ്വര്‍ണ വ്യാപാരിയെ കാര്‍ തടഞ്ഞ് കൊള്ളയടിച്ച പണത്തില്‍ 12.80 ലക്ഷം വീണ്ടെടുത്തു; പണം കിട്ടിയത് പ്രതിയുടെ തൃശൂരിലെ വീട്ടില്‍ നിന്നും

Was it Three and a half crore that robbed? 12.80 lakh recovered from the house of the accused #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 15.10.2021) കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കവര്‍ന്നെന്ന കേസില്‍ ട്വിസ്റ്റ്. തട്ടിയെടുത്തത് 65 ലക്ഷം രൂപയല്ലെന്നും അതുക്കും മേലെയെന്നും പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു. നഷ്ടപ്പെട്ടത് മൂന്നരകോടി രൂപയ്ക്ക് മുകളിലാണെന്നാണ് സംശയിക്കുന്നത്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പരാതിക്കാരന്‍ 65 ലക്ഷം രൂപയാണ് നഷ്ടമായതെന്ന് വ്യക്തമാക്കിയത്.
 
Was it Three and a half crore that robbed? 12.80 lakh recovered from the house of the accused

അതിനിടെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി തൃശൂരില്‍ നടത്തിയ പരിശോധനയില്‍ 12.80 ലക്ഷം രുപ കൂടി വീണ്ടെടുത്തു. കേസിലെ പ്രതിയായ തൃശൂരിലെ ബിനോയ് സി ബേബി (25)യുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. കേസന്വേഷിക്കുന്ന കാസര്‍കോട് സി ഐ അജിത്ത് കുമാറും സംഘവും നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്. നേരത്തേ തൃശൂരിലെ പൂച്ചെട്ടിയിലെ എഡ് വിന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് 7.50 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. ടവേര, ഇന്നോവ, സാന്‍ട്രോ കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ മൊത്തം 12 പ്രതികളാണുള്ളതെന്നും ഇതില്‍ ഒന്‍പത് പേര്‍ നേരിട്ട് കുറ്റക്യത്യങ്ങളില്‍ പങ്കെടുത്തവരാണെന്നും മറ്റുള്ളവര്‍ പ്രതികള്‍ക്ക് സഹായം ചെയ്തവരാണെന്നും പൊലീസ് പറഞ്ഞു.

മറ്റു പ്രതികള്‍ കര്‍ണാടകയിലേക്കും മറ്റു സംസ്ഥനങ്ങളിലേക്കും കടന്നതായണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ക്കായി വല വിരിച്ചിട്ടുണ്ട്. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ത്രിമൂര്‍ത്തികളാണ് കവര്‍ച്ചയ്ക്ക് പിന്നിലെ സൂത്രധാരന്മാരെന്നും പൊലീസ് സംശയിക്കുന്നു.

വയനാട്ടെ അഖില്‍ (24), അനു ഷാജു (28), തൃശൂരിലെ ബിനോയ് സി ബേബി (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും.


Keywords: Kasaragod, News, Kerala, Top-Headlines, Case, Police, Thrissur, Karnataka, Kozhikode, Wayanad, Was it Three and a half crore that robbed? 12.80 lakh recovered from the house of the accused.

< !- START disable copy paste -->

Post a Comment