ഇതോടുകൂടി സംസ്ഥാനത്തെ 104 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ ക്യൂ എ എസ് അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക് ആശുപത്രികള്‍, ആറ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 18 അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്റര്‍, 73 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യൂ എ എസ് അംഗീകാരം നേടിയിട്ടുള്ളത്.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. സെര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപോര്‍ടീവ് സെര്‍വീസസ്, ക്ലിനികല്‍ സെര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനജ്‌മെന്റ്, ഔട് കം എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക് പോയിന്റുകള്‍ വിലയിരുത്തിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്‍ ക്യു എ എസ് അംഗീകാരം നല്‍കുന്നത്.
ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍ എച് എസ് ആര്‍ സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍കാര്‍ എന്‍ ക്യൂ എ എസ് അംഗീകാരം നല്‍കുന്നത്.
ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ഗുണനിലവാര അംഗീകാരം ലഭിക്കുന്നത് അഭിമാനാർഹമായ നേട്ടമാണെന്ന് മെഡികൽ ഓഫീസർ ഡോ. മുഹമ്മദ് കളനാട് കാസർകോട് വാർത്തയോട് പറഞ്ഞു.
എന്‍ ക്യൂ എ എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍ ക്യൂ എ എസ് അംഗീകാരം ലഭിക്കുന്ന ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിൽ വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
കിടത്തി ചികിത്സ അടക്കമുള്ള സൗകര്യങ്ങൾക്കായി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തെ ഫിഷറീസ് സ്പെഷ്യാലിറ്റി ആശുപത്രി ആയി ഉയർത്താനുള്ള നടപടികൾ പഞ്ചായത്തുമായി സഹകരിച്ച് നടന്നുവരികയാണ്. അല്ലെങ്കിൽ കമ്യൂനിറ്റി ഹെൽത് സെന്റർ ആക്കി ഉയർത്താനാണ് ശ്രമം. കൂടാതെ ആന്റിനാറ്റൽ, ന്യൂട്രീഷ്യൻ, ഡിപ്രഷൻ, നോൻ കമ്യൂനികബിൾ ഡിസീസസ് (എൻ സി ഡി), അഡോലസന്റ് എന്നീ ക്ലിനികുകളും നടന്നുവരുന്നു.
നൂറ് കണക്കിന് രോഗികളാണ് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായിരുന്ന കാലത്ത് ഉദുമ കുടുംബാരോഗ്യ കേന്ദ്രം മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് ഡോ. മുഹമ്മദ് പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Hospital, Uduma, PHC, Award, Health, Uduma, Edavaka and Pozhuthana Family Health Centers got NQAS Award from National Health Department.
< !- START disable copy paste -->