അബൂദബി: (www.kasargodvartha.com 18.10.2021) യുഎഇയിലെ മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച രാവിലെ രൂപപ്പെട്ട മൂടല്‍മഞ്ഞ് കാരണം വിവിധ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞുവരികയാണ്. അല്‍ ദഫ്‌റ, അബൂദബി എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞുള്ളത്. എന്നാല്‍ തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Abudhabi, News, Gulf, World, Top-Headlines, UAE, Fog, UAE weather: Fog alert issued; temperature dips to 20°C