Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒമാനില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു; മറ്റൊരു മലയാളിക്ക് പരിക്ക്

ഒമാനില്‍ മസ്ഖതിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി Muscat, News, Gulf, World, Top-Headlines, Injured, Hospital, Vehicle, Death

മസ്ഖത്: (www.kasargodvartha.com 30.10.2021) ഒമാനില്‍ മസ്ഖതിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂര്‍ പഞ്ചായത്തിന് തെക്ക് പുറത്തൂര്‍ കിട്ടാന്‍ ഹൗസില്‍ ജോയ് തോമസിന്റെ മകന്‍ ലിജു ജോയ് (30) ആണ് മരിച്ചത്.

മസ്ഖതിലെ അല്‍ ഖൂദ് പ്രദേശത്തെ സായുധ സേനാ ആശുപത്രിക്ക് മുമ്പില്‍ വച്ചായിരുന്നു അപകടം. കാറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് സ്വദേശി രാകേഷ് തെക്കുംകരയെ പരിക്കുകളോടെ ആല്‍ ഖൂദ് സായുധസേനാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

Muscat, News, Gulf, World, Top-Headlines, Injured, Hospital, Vehicle, Death, Thrissur native and another malayali injured in road accident

ഒമാന്‍ അല്‍ മര്‍ദാസ് കമ്പനിയില്‍ അകൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ലിജു ജോയ്. ഭാര്യ: അല്‍ റഫ (ആസ്റ്റര്‍) ആശുപത്രി ജീവനക്കാരിയായ നിഷ മാത്യു അക്കര. മാതാവ്: ലിസി ജോയ്. സഹോദരി: ലിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുന്നു.

Keywords: Muscat, News, Gulf, World, Top-Headlines, Injured, Hospital, Vehicle, Death, Thrissur native and another malayali injured in road accident

Post a Comment