Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിനുള്ളിൽ ഛർദിച്ച് ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു

Three-year-old child died after vomiting#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kasargodvartha.com 31.10.2021) കാറിനുള്ളിൽ ഛർദിച്ച് ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു. കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെക്രടറി ബിനു ചാക്കോ - റോസമ്മ തോമസ്‌ ദമ്പതികളുടെ മകൻ എയ്ഡൻ ഗ്രെഗ് ബിനു ആണ് മരിച്ചത്.

  
Alappuzha, Kerala, News, Top-Headlines, Death, Car, Food, Hospital, Three-year-old child died after vomiting.



പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന എയ്ഡൻ ഛര്‍ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു.

ഉടന്‍ തന്നെ കടപ്രയിലെയും പരുമലയിലെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വണ്ടാനം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സഹോദരങ്ങൾ: അലീന മറിയം ബിനു, അഡോൺ ഗ്രെഗ് ബിനു.

 
Keywords: Alappuzha, Kerala, News, Top-Headlines, Death, Car, Food, Hospital, Three-year-old child died after vomiting.


< !- START disable copy paste -->

Post a Comment