Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെറിയ പല മോഷണങ്ങളും കുട്ടികളല്ലേയെന്ന് പറഞ്ഞ് ഒഴിവാക്കി; ഒടുവിൽ മോഷണം അതിരുകടന്നു; 3 ചാക്ക് അടക്ക കവർന്നെന്ന പരാതിയിൽ 3 കൗമാരപ്രായക്കാർ അറസ്റ്റിൽ

Three teenagers arrested in theft case#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗർ: (www.kasargodvartha.com 01.10.2021) നാട്ടിൽ നടന്ന ചെറിയ പല മോഷണങ്ങളും കുട്ടികളല്ലേയെന്ന് പറഞ്ഞ് ഒഴിവാക്കി. ഒടുവിൽ മോഷണം അതിരു കടന്നു. മൂന്ന് ചാക്ക് അടക്ക അടക്ക കവർന്നെന്ന പരാതിയിൽ കൗമാരപ്രായക്കാരായ മൂന്ന് പേർ അറസ്റ്റിൽ.
 
Three teenagers arrested in theft case

വീട്ടിനുള്ളിൽ സൂക്ഷിച്ച മൂന്ന് ചാക്ക് അടക്ക മോഷണം നടത്തി ഓടോ റിക്ഷയിൽ കൊണ്ടുപോയി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലി അക്ബറിനെയും (18) രണ്ട് കൗമാരക്കാരെയുമാണ് എസ് ഐ പ്രശാന്തും സംഘവും പിടികൂടിയത് .

മധൂർ ബണ്ണൂരിലെ ഖാലിദിന്റെ വീട്ടിൽ നിന്നാണ് 30 കിലോ തൂക്കം വരുന്ന ചാക്കിൽ നിറച്ച് സൂക്ഷിച്ച അടയ്ക്കാ ശേഖരം മോഷണം പോയത്. കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വിദ്യാനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ അടയ്ക്കയുമായി ഓടോ റിക്ഷയിൽ കൊണ്ടുപോവുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. അടയ്ക്ക കുറ്റിക്കാട്ടിലാണ് ഒളിപ്പിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. അലി അക്ബറിനെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Keywords: Kerala, News, Kasaragod, Vidya Nagar, Robbery, Student, Arrest, Top-Headlines, Three teenagers arrested in theft case.
< !- START disable copy paste -->

Post a Comment