city-gold-ad-for-blogger

കുഡ്ലു സഹകര ബാങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടപാടുകാര്‍ക്ക് തിരികെ ലഭ്യമായേക്കും; 'പലിശ മോഷണം നടന്ന ദിവസം വരെയുള്ളത് മാത്രം'; ആഭരണങ്ങളുടെ ഫോടോ ആല്‍ബം കോടതി ബുധനാഴ്ച പരിഗണിക്കും

കാസര്‍കോട്: (www.kasargodvartha.com 19.10.2021) കുഡ്ലു സഹകര ബാങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടപാടുകാര്‍ക്ക് തിരികെ ലഭിക്കുമെന്ന് സൂചന. വിട്ടുകിട്ടുന്നതിനായി സ്വര്‍ണാഭരണങ്ങളുടെ ഫോടോ ആല്‍ബം ബാങ്ക് സെക്രടറി ശനിയാഴ്ച ജില്ലാ ഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് ബുധനാഴ്ച കോടതി പരിഗണിക്കും. 15.86 കിലോഗ്രാം പണയ സ്വര്‍ണാഭരണങ്ങളാണ് ബാങ്ക് ഏറ്റെടുക്കുക. പണയം വച്ച 905 ഇടപാടുകാരുടേതായി 1030 പണയ ഉരുപ്പടികളാണുള്ളത്.

            
കുഡ്ലു സഹകര ബാങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടപാടുകാര്‍ക്ക് തിരികെ ലഭ്യമായേക്കും; 'പലിശ മോഷണം നടന്ന ദിവസം വരെയുള്ളത് മാത്രം'; ആഭരണങ്ങളുടെ ഫോടോ ആല്‍ബം കോടതി ബുധനാഴ്ച പരിഗണിക്കും



കോടതിയിലുള്ള സ്വര്‍ണാഭരണങ്ങളുമായി ബാങ്ക് സമര്‍പിച്ച ഫോടോ ആല്‍ബം ഒത്തുനോക്കും. രണ്ടാഴ്ചയ്ക്കകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് വായ്പ അടയ്ക്കുന്ന മുറയ്ക്ക് വേഗത്തില്‍ ഇടപാടുകാര്‍ക്ക് സ്വര്‍ണം കൈമാറുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കില്‍ നിന്നു പണയ സ്വര്‍ണം കൊള്ളയടിച്ച ദിവസം വരെയുള്ള പലിശ മാത്രമായിരിക്കും ഇടപാടുകാരില്‍ നിന്ന് ഈടാക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

2015 സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വാഹനത്തിലെത്തിയ സംഘം ജീവനക്കാരെ തോക്കുചൂണ്ടി കെട്ടിയിട്ട് കുഡ്ലു സെര്‍വീസ് സഹകരണ ബാങ്കിന്റെ എരിയാല്‍ ശാഖയില്‍ നിന്ന് 17.684 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. രണ്ടാഴ്ചയ്ക്കകം തന്നെ പൊലീസ് പ്രതികളെ പിടികൂടുകയും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

സ്വര്‍ണം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇടപടുകാര്‍ സമരം ഉള്‍പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയിരുന്നു. അതിനിടയിലാണ് ബാങ്ക് കോടതിയെ സമീപിച്ചത്. സ്വര്‍ണാഭാരങ്ങളുടെ ഫോടോ എടുത്ത് ആല്‍ബമാക്കി കോടതിയില്‍ നല്‍കിയ ശേഷം അവ ബാങ്കിന് എടുക്കാമെന്നു ബാങ്ക് അധികൃതര്‍ സമര്‍പിച്ച ഹര്‍ജിയില്‍ ജൂലൈ 16ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ നടപടികള്‍.

Keywords: News, Kerala, Kasaragod, Bank, Gold, Robbery, Case, Cash, Police, Investigation, Accuse, Court, District, Top-Headlines,  The gold looted from Kudlu Co-operative Bank will be returned to the customers within two weeks.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia