നായയുടെ കടിയേറ്റ് പത്തു വയസുകാരന് ഗുരുതരം; അയല്‍വാസിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2021) നായയുടെ കടിയേറ്റ് പത്തുവയസുകാരന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മനോജിന്റെ പരാതിയില്‍ അയല്‍വാസി ടി വി കുഞ്ഞമ്പുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
 
Ten-year-old boy bitten by dog: Case against neighbor

കഴിഞ്ഞ മാസം 27ന് മനോജിന്റെ മകന്‍ പത്തു വയസുകാരനായ മകന്‍ അശ്വിന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞമ്പുവിന്റെ വളര്‍ത്തുനായ ചാടി വീണ് കുട്ടിയെ കടിക്കുകയായിരുന്നുവെന്നാണ് പരാതി.

അശ്വിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഈ സാഹചര്യത്തില്‍ കുഞ്ഞമ്പുവിനെതിരെ മനോജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kerala, News, Top-Headlines, Kanhangad, Dog bite, Dog, Boy, Complaint, Police, Case, Ten-year-old boy bitten by dog: Case against neighbor.
< !- START disable copy paste -->

Post a Comment

Previous Post Next Post