Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് നിബന്ധനകളോടെ കളിയാട്ടം നടത്താന്‍ ഈ ക്ഷേത്രങ്ങൾക്ക് അനുമതി

Temples allowed to festival with COVID restrictions#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 13.10.2021) കോവിഡ് നിബന്ധനകള്‍ പാലിച്ച് കളിയാട്ടം നടത്തുന്നതിന് ക്ഷേത്ര കമിറ്റികളുടെ അപേക്ഷ പരിഗണിച്ച് ജില്ലാതല കൊറോണ കോര്‍ കമിറ്റി യോഗം അനുമതി നല്‍കി. ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ കളിയാട്ടത്തിനും കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നവംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ നടക്കുന്ന കളിയാട്ടത്തിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിബന്ധനകളോടെ അനുമതി നല്‍കി.
 

ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നീലമംഗലത്ത് ഭഗവതി ക്ഷേത്രത്തിനു കീഴിലുള്ള കാരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ഓരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ ഒറ്റക്കോലം നടത്തുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിബന്ധനകളോടെ അനുമതി നൽകി.

ജില്ലാ പോലീസ് മേധാവി പി ബി രാജീവ്, എ ഡി എം എ കെ രമേന്ദ്രന്‍, ഡിഎംഒ ഇന്‍ചാര്‍ജ് ഇ മോഹനന്‍, ഡി ഡി ഇ കെ വി പുഷ്പ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, COVID-19, Corona, Temple, Temple fest, Programme, Temples allowed to festival with COVID restrictions.
< !- START disable copy paste -->

Post a Comment