Join Whatsapp Group. Join now!
Aster MIMS 10/10/2023

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടക്ക ലോഡ് പിടികൂടി; 16.99 ലക്ഷം നികുതി കുടിശികയും 6.58 ലക്ഷം രൂപ പിഴയും ഈടാക്കി വിട്ടുനൽകി; '3 മാസം മുൻപു മാത്രം റജിസ്ട്രേഷൻ നേടി കോടികളുടെ ഇടപാട് നടത്തി'

Tax evasion; Lorry with areca nut seized #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 18.10.2021) നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടക്ക ലോഡ് പിഴ ഈടാക്കി വിട്ടുകൊടുത്തു. കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് അയച്ച ലോറിയാണ് സംസ്ഥാന ചരക്ക് സേവന നികുതി എൻഫോഴ്സ്മെൻറ് വിഭാഗം മഞ്ചേശ്വരം പഴയ ചെക് പോസ്റ്റിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. 68 ലക്ഷം രൂപയുടെ അടയ്ക്ക ലോഡിന് നികുതി കുടിശികയായി 16,99,363 രൂപയും പുറമേ പിഴയായി 6,58,126 രൂപയും ഈടാക്കി.

 
News, Kerala, Kasaragod, Manjeshwaram, Lorry, Driver, Kozhikode, Tax, Cash, Seized, State, Check-post, Registration, Top-Headlines, Tax evasion; Lorry with areca nut seized.





2021 ജൂൺ മാസം അവസാനവാരം മാത്രം പുതുതായി റെജിസ്ട്രേഷൻ എടുത്ത സ്ഥാപനം ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം 17 കോടി രൂപയുടെ ഇടപാടുകൾ നടത്തുകയും ഓഗസ്റ്റ് മാസത്തിലെ നികുതി റിടേൻ ഫയൽ ചെയ്യാതിരുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതേ സ്ഥാപനത്തിൽ നിന്നുള്ള മറ്റൊരു ലോഡ് കൂടി കണ്ണൂർ പഴയങ്ങാടിയിൽ വച്ച് നികുതി വകുപ്പ് പിടി കൂടി ആറരലക്ഷത്തോളം രൂപ പിഴ ഈടാക്കി വിട്ടയച്ചിരുന്നു.

ജോയിൻ്റ് കമീഷനർ ഫിറോസ് കാട്ടിൽ, ഡെപ്യൂടി കമീഷനർ വി മനോജ് എന്നിവരുടെ നിർദേശ പ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫീസർ കൊളത്തൂർ നാരായണൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ശശികുമാർ മാവിങ്കൽ, പ്രദീഷ് രാജ്, പ്രസാദ് കുറ്റിക്കളത്തിൽ, വി രാജീവൻ, ഡ്രൈവർ കെ വാമന എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

അടക്ക, പ്ലൈവുഡ് മേഖലകളിൽ വലിയ സാമ്പത്തിക ചുറ്റുപുടുകളില്ലാത്ത വ്യക്തികളുടെ പേരിൽ ബിനാമി റെജിസ്ട്രേഷൻ എടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ കോടികളുടെ വ്യാപാരം നടത്തി മുങ്ങുന്ന സംഘം കേരളത്തിൽ വ്യാപകമായി പ്രവർത്തനം നടത്തി വരികയാണെന്നും ഇത്തരത്തിലുള്ള സംഘങ്ങളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി കഴിഞ്ഞതായും ഫിറോസ് കാട്ടിൽ, വി മനോജ്, കൊളത്തൂർ നാരായണൻ എന്നിവർ പറഞ്ഞു.

Keywords: News, Kerala, Kasaragod, Manjeshwaram, Lorry, Driver, Kozhikode, Tax, Cash, Seized, State, Check-post, Registration, Top-Headlines, Tax evasion; Lorry with areca nut seized.
< !- START disable copy paste -->

Post a Comment