Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂടെറിൽ ലോറിയിടിച്ച് സ്‌കൂൾ വിദ്യാർഥിനി മരിച്ചു; മരണപ്പെട്ടത് കെപിസിസി സെക്രടറിയുടെ മകൾ

Student died in scooter accident#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kasargodvartha.com 31.10.2021) സ്‌കൂടെറിൽ ലോറിയിടിച്ച് സ്‌കൂൾ വിദ്യാർഥിനി മരിച്ചു. കെപിസിസി സെക്രടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണ (15) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30 മണിയോടെ കോഴിക്കോട് പേരാമ്പ്ര - കുറ്റിയാടി റോഡിൽ കൂത്താളിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
 
Student died in scooter accident

അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂടെറിലേക്ക് ഇതേ ദിശയിലെത്തിയ ലോറി, എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമിറ്റി ഓഫീസിൽ ഇന്ദിരാഗന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയാണ് സത്യന്‍ കടിയങ്ങാട് അപകടവാർത്ത അറിഞ്ഞത്. പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ.

Keywords: Kerala, News, Kozhikode, Top-Headlines, Student, Accidental Death, Death, Accident, Student died in scooter accident.
< !- START disable copy paste -->

Post a Comment