ശാര്‍ജയില്‍ 3 ട്രകുകള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം, ഒരാള്‍ക്ക് പരിക്ക്

ശാര്‍ജ: (www.kasargodvartha.com 14.10.2021) ശാര്‍ജയില്‍ മൂന്ന് ട്രകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച ശെഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹംരിയയിലായിരുന്നു അപകടമെന്ന് ശാര്‍ജ പൊലീസ് പറഞ്ഞു. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപെറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഉടന്‍ പൊലീസ് പട്രോള്‍ സംഘവും പാരാമെഡികല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടുപേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അശ്രദ്ധമായ ഡ്രൈവിങാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അല്‍ ഹംരിയ പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അലി അല്‍ ജലാഫ് നിര്‍ദേശിച്ചു. 

Sharjah, News, Gulf, World, Top-Headlines, Injured, Death, Accident, Police, Sharjah: Two died in three-truck crash

Keywords: Sharjah, News, Gulf, World, Top-Headlines, Injured, Death, Accident, Police, Sharjah: Two died in three-truck crash

Post a Comment

Previous Post Next Post