Join Whatsapp Group. Join now!
Aster MIMS 10/10/2023

വാക്സിനും ഫലിച്ചില്ല; ഏഴു വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു

Seven-year-old boy died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (www.kasargodvartha.com 07.10.2021) ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ടയിലെ തോമസിന്റെ മകൻ എം കെ ആനന്ദാണ് മരിച്ചത്. സെപ്തംബർ 13ന് വീടിനടുത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.

 
Seven-year-old boy died



ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പേവിഷബാധയുടെ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് രണ്ട് ഡോസ് വാക്സിൻ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നും എടുത്തു. അവസാന ഡോസ് എടുക്കേണ്ടിയിരുന്നത് ഒക്ടോബർ 11നായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച പനി തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡികൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുലർചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. ആലന്തട്ട എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.

അതേസമയം പ്രദേശത്തും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.


Keywords: Kerala, Kasaragod, News, Dog bite, Child, Top-Headlines, Died, Medical College, Seven-year-old boy died

Post a Comment