Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്താരാഷ്ട്ര അംഗീകാരം നേടി കാസർകോട്ടെ സ്‌കൂൾ വിദ്യാർഥിനി; അഭിമാനമായി എസ് സിനാഷ

School student won international award#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.10.2021) അന്താരാഷ്ട്ര അംഗീകാരം നേടി കാസർകോട്ടെ സ്‌കൂൾ വിദ്യാർഥിനി. ലൻഡൻ ആസ്ഥാനമായ റോയൽ കോമൺവെൽത് സൊസൈറ്റി അംഗ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യ മത്സരത്തിൽ ഗോൾഡ് ഫൈനലിസ്റ്റ് അവാർഡ് സ്വന്തമാക്കിയാണ് മായിപ്പാടിയിലെ എസ് സിനാഷ നേട്ടം കൈവരിച്ചത്. കാസർകോട് ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
< !- START disable copy paste -->
Kasaragod, Kerala, News, Award, School, Student, Maipady, Poem, Malayalam, Drawing, Teacher, Parents, School student won international award.

ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങിയ 54 അംഗരാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന സർഗാത്മക രചനാമത്സരമായ 'ദി ക്വീൻസ് എസ്സേ കോംപറ്റീഷൻ' മത്സരത്തിലാണ് സിനാഷ പുരസ്‌കാരം നേടിയത്. 25648 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ സിനാഷയടക്കം 171 പേരാണ് ഗോൾഡ് ഫൈനലിസ്റ്റ് അവാർഡിന് അർഹരായത്. ജൂനിയർ വിഭാഗത്തിലാണ് സിനാഷ പങ്കെടുത്തത്. ഏത് രചനയും മത്സരത്തിലേക്ക് അയക്കാവുന്നതാണ്. 'കോവിഡ് കാലം നഷ്ടമാക്കുന്നത്' എന്ന വിഷയത്തിൽ 721 വാക്കുകളുള്ള കവിതയാണ് സിനാഷ സമർപിച്ചത്.

അവാർഡ് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് സനുഷ കാസർകോട് വാർത്തയോട് പറഞ്ഞു. മലയാളം മീഡിയത്തിൽ മാത്രം പഠിച്ച വ്യക്തിയായിരുന്നിട്ടും ഇൻഗ്ലീഷിൽ ഇത്രയും വലിയ അംഗീകാരം നേടിയതിലാണ് ഏറെ ആഹ്ളാദിക്കുന്നതെന്നും സനുഷ കൂട്ടിച്ചേർത്തു. ഒന്നുമുതൽ ഏഴ് വരെ മായിപ്പാടി ഡയറ്റ് ഗവ. യുപി സ്‌കൂളിലും എട്ടാം ക്ലാസ് മുതൽ കാസർകോട് ഗവ. ഹയർ സെകൻഡറി സ്‌കൂളിലുമായിരുന്നു പഠനം.

ചെറിയ പ്രായത്തിൽ തന്നെ ഇൻഗ്ലീഷിലും മലയാളത്തിലും നോവലുകൾ പ്രസിദ്ധീകരിച്ച് ശ്രദ്ധേയമായിരുന്നു സനുഷ. 13 നോവലുകൾ ഇപ്പോൾ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ദ മിസ്റ്റീരിയസ്‌ ഫോറസ്റ്റ്‌, സോംഗ്‌ ഓഫ്‌ ദ റിവര്‍ എന്നീ ഇംഗ്ലീഷ്‌ നോവലുകള്‍ രചിച്ചാണ് സനുഷ തുടക്കം കുറിച്ചത്. എ ഗേള്‍ ആന്റ്‌ ദ ടൈഗേഴ്‌സ്‌, പൂവണിയുന്ന ഇലച്ചാര്‍ത്തുകള്‍, കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്നിവയാണ്‌ പ്രസിദ്ധീകരിച്ച നോവലുകള്‍. മികച്ച ചിത്രകാരി കൂടിയാണ് ഇവർ. മായിപ്പാടി ഗവ. യു പി സ്‌കൂൾ അധ്യാപകൻ എ ശ്രീകുമാർ - സ്മിത ദമ്പതികളുടെ ഏക മകളാണ്.


എസ് സിനാഷയെ ജി എച് എസ്‌ എസ്‌ ഓള്‍ഡ്‌ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ അനുമോദിച്ചു

കാസർകോട്: എസ് സിനാഷയെ ജി എച് എസ്‌ എസ്‌ കാസർകോട് ഓള്‍ഡ്‌ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ (ഒ എസ് എ) അനുമോദിച്ചു. പ്രസിഡന്റ്‌ ടി ഇ അബ്‌ദുല്ലയുടെ നേതൃത്വത്തില്‍ ഭാരവാഹികൾ വീട്ടിലെത്തിയാണ് അനുമോദനം കൈമാറിയത്. ബി കെ ഖാദിര്‍, ശാഫി എ നെല്ലിക്കുന്ന്‌, റഹീം ചൂരി, അജ്‌മല്‍ തളങ്കര സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Award, School, Student, Maipady, Poem, Malayalam, Drawing, Teacher, Parents, School student won international award.

Post a Comment