Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ്; സഊദിയില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി

സഊദി അറേബ്യയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് ബൂസ്റ്റര്‍ Riyadh, News, Gulf, World, Top-Headlines, Vaccinations, COVID-19, Health

റിയാദ്: (www.kasargodvartha.com 22.10.2021) സഊദി അറേബ്യയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. നേരത്തെ രണ്ട് ഡോസ് പൂര്‍ത്തിയാക്കി ആറ് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസായ മൂന്നാമത്തേത് സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നത്. 

ബൂസ്റ്റര്‍ ഡോസിനായി ബുക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിഹ്വതി, തവല്‍ക്കന ആപ്ലികേഷനുകളിലൂടെ ബൂസ്റ്റര്‍ ഡോസിനായി ബുകിങ് നടത്താം. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

Riyadh, News, Gulf, World, Top-Headlines, Vaccinations, COVID-19, Health, Saudi Arabia launches third COVID-19 booster vaccine dose for people 18 and older

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവയവം മാറ്റിവയ്ക്കലിന് വിധേയമായവര്‍, പ്രായമായവര്‍, വൃക്ക സംബന്ധമായ അസുഖമുള്ളവര്‍, കോവിഡ് വ്യാപന സാധ്യത കൂടുതലുള്ളവര്‍ എന്നിവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോള്‍ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുമതി നല്‍കുന്നത്.

Keywords: Riyadh, News, Gulf, World, Top-Headlines, Vaccinations, COVID-19, Health, Saudi Arabia launches third COVID-19 booster vaccine dose for people 18 and older

Post a Comment