Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഏഴ് റോഡുകൾക്ക് 28.89 കോടി രൂപ അനുവദിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി; 'അടുത്ത ഘട്ടത്തിൽ കൂടുതൽ റോഡുകൾ'

Rs 28.89 crore allotted for seven roads in Kasargod Lok Sabha constituency; says Rajmohan Unnithan MP#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 12.10.2021) പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി എം ജി എസ് വൈ) പദ്ധതിയിൽ ഉൾപെടുത്തി നിർദേശിച്ചതിൽ കാസർകോട് ജില്ലയിൽ അഞ്ച് റോഡുകൾക്കും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോകിൽ രണ്ട് റോഡുകൾക്കുമായി 28.89 കോടി രൂപ അനുവദിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എം പി അറിയിച്ചു. കാസർകോട് ജില്ലയിൽ 25 കിലോമീറ്ററിന് 19.61 കോടിയും പയ്യന്നൂർ ബ്ലോകിൽ 10.64 കിലോമീറ്റർ റോഡിന് 9.29 കോടി രൂപയുമാണ് അനുവദിച്ചത്.
 
Rs 28.89 crore allotted for seven roads in Kasargod Lok Sabha constituency; says Rajmohan Unnithan MP

കാസർകോട് ബ്ലോകിലെ ഇച്ചിലംപാടി- അനന്തപുരം-നായ്ക്കാപ്പ് (മൂന്ന് കി മീ) റോഡിന് 2.68 കോടി രൂപ, വിദ്യാനഗർ-നീർച്ചാൽ-മാന്യ (4.1 കി മീ) റോഡിന് 3.61 കോടി രൂപ, കാഞ്ഞങ്ങാട് ബ്ലോകിൽ ചായ്യോം-ചിറപ്പുറം-കാനത്തുമൂല (4.24 കി മീ) റോഡിന് 3.47 കോടി, കരിച്ചേരി-മയിലാട്ടി-മാങ്ങാട്-ദേളി (8.7 കി മീ) റോഡിന് 6.63 കോടി, കാറഡുക്ക ബ്ലോകിൽ പൈക്ക-മല്ലം-ബോവിക്കാനം (5.3 കി.മീ) റോഡിന് 3.23 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

പയ്യന്നൂർ ബ്ലോകിൽ വയക്കര-പങ്കായം-പോത്തൻ കുണ്ട് റോഡ്, അരവഞ്ചാൽ-കാഞ്ഞിരപ്പൊയിൽ കോട്ടോൽ-ഉദയംകുന്ന് റോഡുകൾക്കായി 9.29 കോടി രൂപയും അനുവദിച്ചതായും അടുത്ത ഘട്ടത്തിൽ കൂടുതൽ റോഡുകൾ ഉൾപെടുത്തി കിട്ടാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, Rajmohan Unnithan, MP, Road, Development project, Fund, Rs 28.89 crore allotted for seven roads in Kasargod Lok Sabha constituency; says Rajmohan Unnithan MP.
< !- START disable copy paste -->

Post a Comment